ഗവ .യു .പി .എസ് .ഉഴുവ / പ്രവൃത്തി പരിചയക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തി പരിചയക്ലബ്ബ്

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വിവിധങ്ങളായ കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് പ്രവൃത്തിപരിചയ പ്രവർത്തനങ്ങൾ ഏറെ സഹായകരമാണ്. ശ്രീമതി. ബേബി ടീച്ചർ ഈ സ്ക്കൂളിൽ വർക്ക് എക്‌സ്പീരിയൻസ് ടീച്ചറായി ചുമതലയേറ്റതോടെ ആ മേഖലയിൽ ഒരു ഉണർവുണ്ടായി. ആത്മാർത്ഥതയും സേവന തല്പരതയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ ഒന്നര പതിറ്റാണ്ടോളം പ്രവൃത്തി പരിചയമേളകളിൽ ഗവ:യു.പി.എസ്. ഉഴുവ തിളങ്ങി നിന്നു.ഫേബ്രിക് പെയിന്റിംഗ് , വെജിറ്റബിൾ പ്രിന്റിംഗ്, ചിത്രത്തുന്നൽ, മെറ്റൽ എൻഗ്രേവിംഗ് , കുടനിർമാണം, ഫയൽ നിർമ്മാണം, ചോക്ക് നിർമാണം, ചന്ദനത്തിരി നിർമ്മാണം,Stuffed toys, waste material Products, Paper Craft, beads work എന്നു വേണ്ട എല്ലാ ഇനത്തിലും പരിശീലനം നല്കുകയും സമ്മാനാർഹമാവുകയും ചെയ്തു. ചന്ദനത്തിരി നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത രാഹുൽ, ചിത്രത്തുന്നലിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ജന എസ് എന്നിവർ സ്ക്കൂളിന്റെ അഭിമാനമാണ്.ഉപജില്ലാ തലത്തിൽ പ്രവൃത്തി പരിചയ മേളകളിൽ പ്രദർശന വിഭാഗത്തിൽ ഗവ.യു.പി.എസ്.ഉഴുവ ഒന്നാം സ്ഥാനം നിലനിർത്തിപ്പോരുന്നു.ഉപജില്ലാ മത്സരങ്ങളിൽ എല്ലാ വിഭാഗത്തിലും സമ്മാനാർഹമായിട്ടുണ്ട്.