ഗവ .യു .പി .എസ് .ഉഴുവ / ശലഭോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്

പൂത്തുമ്പി ശലഭോദ്യാനം.

സർവ്വ ശിക്ഷാ കേരള ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയുടെ കീഴിൽ കുട്ടികളിൽ പ്രകൃതി സ്നേഹവും ഒപ്പം നിരീക്ഷണ പാടവം സ്വായത്തമാക്കുന്നതിനും ശലഭങ്ങളെക്കുറിച്ചുള്ള അവബോധസൃഷ്ടിക്കായി വിവിധ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന്റേയും ഭാഗമായി ജില്ലയിലെ 15 സ്കൂളുകളിൽ ശലഭോദ്യാനം പദ്ധതി നടപ്പിലാക്കുന്നു. പ്രാദേശിക ജീവജാലങ്ങളെ സംരക്ഷിക്കുന്നതും ജൈവസംരക്ഷണത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുന്നതും പദ്ധതി ലക്ഷ്യങ്ങളാണ്. തുറവൂർ സബ് ജില്ലയിൽ ആകെ ശലഭോദ്യാനം അനുവദിച്ച രണ്ടു സ്കൂളുകളിൽ ഒന്നാണ് ഗവ.യു.പി.എസ്. ഉഴുവ. പദ്ധതി നടത്തിപ്പിനായി 10000രൂപ ഗ്രാന്റായും ലഭിച്ചു. പൂത്തുമ്പി എന്നു നാമകരണം ചെയ്യപ്പെട്ട നമ്മുടെ ശലഭോദ്യാനം ഏറെ ഹൃദ്യവും ആക‍ർഷകവും മനോഹരവുമാണ്. പേര, കൃഷ്ണകിരീടം, മുസാന്ത, സൂര്യകാന്തി, ലില്ലി, ഡെയ്സി, കമ്മ്യൂണിസ്റ്റ് പച്ച, അശോകം, എരുക്ക്, തുമ്പ, മുയൽച്ചെവിയൻ, സീതപ്പഴം, തുടങ്ങിയ ശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങളും(ഹോസ്റ്റ് പ്ലാന്റ്സ്), അശോകം, മുരിക്ക്, പാഷൻഫ്രൂട്ട്, നറുനീണ്ടി, ചെമ്പരത്തി,വാക,ചെറിപ്ലാന്റ്, ഈന്തപ്പന തുടങ്ങിയ തേൻ നൽകുന്ന സസ്യങ്ങളും (നെക്ടർ പ്ലാന്റ്സ്) ഉദ്യാനത്തിലുണ്ട്.ഭംഗിക്കും തണലിനും മുളയും ഉപയോഗ്ക്കുന്നു.

Crotilaria എന്ന സസ്യവർഗത്തിൽപ്പെട്ട കിലുക്കിച്ചെടി, അഥവാ പൂമ്പാറ്റച്ചെടി നമ്മുടെ സ്കൂൾ പൂന്തോട്ടത്തിൽ വർഷങ്ങളായി സംരക്ഷിച്ച് വരുന്നു. ഈ ചെടിയിൽ ആകൃഷ്ടരായി നീലക്കടുവ, മഞ്ഞ പാപ്പാത്തി തുടങ്ങിനിരവധി മനോഹരങ്ങളായ ശലഭങ്ങൾ ഇവിടെ പാറിപ്പറക്കുന്ന കാഴ്ച നയനാനന്ദകരമാണ്