ഗവ .യു .പി .എസ് .ഉഴുവ / ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

കോവിഡ് മഹാമാരി ലോകത്തെയാകെ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിലും ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു.കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങളും ശുചിത്വശീലങ്ങളും വളർത്തിയെടുക്കുക എന്നതാണ് ഹെൽത്ത് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. എല്ലാ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും ഹെൽത്ത് ക്ലബ് കോർഡിനേറ്ററുടെയും മറ്റ് എല്ലാ അധ്യാപകരുടെയും നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡിനുമുമ്പ് തന്നെ എല്ലാ ദിവസവും ആഹാരത്തിനു മുമ്പ് കുട്ടികൾ സോപ്പുപയോഗിച്ച് കൈകഴുകുക ശീലമാക്കിയിരുന്നു. ഹാൻഡ് വാഷിംഗ്ഡേ ആചരിച്ചു വന്നിരുന്നു. ക്ലബ്ബംഗങ്ങൾ എല്ലാ കുട്ടികളും നഖങ്ങൾ വൃത്തിയായി വെട്ടി സൂക്ഷിക്കുക, ശരിയായ ആരോഗ്യശീലങ്ങളും ശുചിത്വ ശീലങ്ങളും എല്ലാവരും പാലിക്കുക തുടങ്ങിയവ ഉറപ്പുവരുത്തുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആഴ്ചയിലൊരിക്കൽ യോഗ ക്ലാസ് സംഘടിപ്പിച്ചു.

പ്രവർത്തനങ്ങൾ

• എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും തിങ്കളാഴ്ച ഹെൽത്ത് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും അതാത് മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു.

• ഈ വർഷം സ്കൂൾ തുറന്ന ആദ്യ ആഴ്ചതന്നെ ചില സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെ സഹായത്താൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും അധ്യാപകർക്കും മാസ്ക്ക് വിതരണം ചെയ്യുകയുണ്ടായി. അങ്ങനെ ഒരു മാസ്ക്ബാങ്ക് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.

• ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികളിലെ വിളർച്ച ,ക്ഷീണം എന്നിവ മാറ്റുന്നതിനായി വെട്ടയ്ക്കൽ PHC യുടെ സഹകരണത്തോടെ WIFS ഗുളിക നൽകിവരുന്നു.

• ഈ വർഷം ജൂലൈ 1 ഡോക്ടേഴസ് ദിനത്തിൽ ഡോക്ടർമാരെ ആദരിക്കുകയുണ്ടായി.

• ഹെൽത്ത്ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം ഒരുക്കുകയും നാട്ടുവൈദ്യൻ ശ്രീ. സോമൻ വൈദ്യരെ ആദരിക്കുകയും അദ്ദേഹം കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയും ഉണ്ടായി.

• നഴ്സസ് ദിനത്തിൽ കുട്ടികൾ മുന്നണിപ്പോരാളികളായ നഴ്സുമാരെ ആദരിക്കുന്നതിനും അവർക്ക് ആശംസകൾ അർപ്പിക്കുന്നതിനുമായി കത്ത് എഴുതുകയുണ്ടായി.

ഇങ്ങനെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നുവരുന്നു.