ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/നഷ്ട്ടപെട്ട സമയം തിരിച്ചു പിടിക്കാൻ.......

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ട്ടപെട്ട സമയം തിരിച്ചു പിടിക്കാൻ.......

പുലർകാല സമയം ബാല സൂര്യന്റെ കിരണങ്ങളേറ്റ് കടലും കരയും ഒരുപോലെ വെട്ടി തിളങ്ങി. പ്രഭാത സവാരിക്കിറങ്ങിയ അച്ഛൻ തിരിച്ചു വന്നപ്പോഴാണ് നീന എണീറ്റത്. പതിവില്ലാത്ത അച്ഛന്റ്പത്രവായന കണ്ട് നീന ആത്യന്തികം അത്ഭുതം പെട്ടു പോയി. സാധാരണ ഞായറാഴ്ചകളിലാണ് അച്ഛനെ ഒന്ന് കാണാൻ കഴിയുക. മറ്റു ദിവസങ്ങളിൽ അച്ഛനെ കാണാൻ കിട്ടാനു തന്നെ പ്രയസമാണ്. എണീറ്റാൽ ഉടനെ ഓഫീസിൽ എത്താനുള്ള ഓട്ടമായിരിക്കും. അച്ഛന് മാത്രമല്ല, അമ്മക്കും. അച്ഛൻ ഇന്ന് ഓഫീസിൽ പോകുന്നില്ലേ എന്നാ അവളുടെ ചോത്യത്തിന്ന് മറുപടി പറഞ്ഞ അമ്മയാണ്. ലോക്ക് ഡൌൺ അല്ലെ മോളെ. ഇനി കുറച്ചു ദിവസം മോളുടെ കൂടെ ഞങൾ സമയം ചിലവഴിക്കും. അമ്മയുടെ മറുപടി മനസ്സിന് സന്തോഷം തീർത്തെങ്കിലും അച്ഛനോട് സംശയം എന്നാ പോലെ ചോദിച്ചു. എന്തിനാണച്ഛാ ലോക്ക് ഡൌൺ? അച്ഛൻ സ്നേഹത്തോടെ നീനയെ മടിയിൽ ഇരുത്തി അവളുടെ കുഞ്ഞു കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു:മോളെ നാം വസിക്കുന്ന ഈ ലോകത്തെ കോവിഡ് എന്നാ മഹാമാരി വിഴുങ്ങിക്കുകയല്ലേ. അതിനെ തുരത്തി സാമൂഹിക അകലം സ്വീകരിച്ചേ മതിയാകൂ. അതിനാണ് നമ്മുടെ രാജ്യം അടച്ചു പുട്ടിയിരിക്കുന്നത്.. മോള് കേട്ടിട്ടില്ലേ, "ശാരീരിക അകലം സാമൂഹിക നന്മ "പുതുതായി എന്തോ കേട്ട പോലെ അവൾ ചോദിച്ചു, എന്താ അച്ഛാ കൊറോണ. അച്ഛൻ പറഞ്ഞു:നമ്മുടെ മുൻഗാമികൾ അതിജീവിച്ച കോളറയും വസൂരിയും പോലെ കഴിഞ്ഞ വർഷം പ്രേതിക്ഷ പെട്ട നിപ്പ വയറസ് പോലെ അക്കന്യതമായുരു വയറസ്സാണ് കൊറോണാ അല്ലങ്കിൽ കോവിഡ് -19. ചൈനയിൽ ആണ് ഇത് അത്യം റിപ്പോർട്ട് ചെയ്തത്. മണിക്കൂറുകൾക്ക് ഉള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന കോറോണയെ കുറിച്ച് നമ്മൾ ഭയ പെടുകയാണ് ജാഗ്രത എടുക്കുകയാണ് വേണ്ടത്. പുറത്തിറാകുന്നവർ മാസ്ക്ക് ധരിക്കുക. കൈകൾ ഇടയ്ക്കിടെ അണു വിമുക്തമാക്കുക. തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുക. അധിക സമയം വിട്ടിൽ ചിലവഴിക്കുക. സമയക്കുറവുമൂലം ചെയ്യാതെ പോയ കാര്യങ്ങൾ ചെയ്ത് തീർക്കുക. നഷ്ട്ടപെട്ട സമയത്തെ കുറിച്ച് വ്യാകുലപ്പെടാതെ തിരിച്ചു പിടിക്കാൻ ശ്രെമിക്കുക. പുതിയൊരു അറിവ്വ് കിട്ടിയ പോലെ, മുത്തച്ചനു പറഞ്ഞു കൊടുക്കാൻ അകത്തേക്ക് ഓടി


Mufeedha.T. K
10 A ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ