ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അതിജീവിക്കാം മഹമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം മഹമാറിയെ

നമ്മുടെ ലോകം ഇന്ന് കോവിഡിന്റെ ഭീഷണിയിലാണ്. കോവിഡ്-19 അഥവാ കൊറോണ ഒരു വൈറസ് ആണ്. മാരകമായ ഒന്ന്. ഈ ലോകത്ത് എല്ലാ ജീവനുകൾക്കും ഒരു ഭീഷണി ഇത്. ചൈനയിലെ വുഹാനിൽ ആണ് ഇത്‌ ആദ്യമായി പിടികൂടിയത്. കുറെ പേരുടെ ജീവന്‌ തന്നെ ഇത് കാരണമായി. ചൈനയിൽ നിന്ന് ഇപ്പോൾ ലോകം മുഴുവനും പടർന്നു കൊണ്ടിരിക്കുകയാണ്. എല്ലാവരും അതീവ ജാഗ്രതയിലാണ്. ഇന്ത്യ ഒട്ടാകെ ലോക്ക്ഡൗണിലും. സമ്പർക്കത്തിലൂടെയാണ് ഇത് പടരുന്നത് കൊണ്ട് എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണം. അവശ്യ സാധനങ്ങൾ മേടിക്കാൻ അല്ലാതെ ആരും വീടിനു വെളിയിൽ ഉറങ്ങരുത്. ലോകത്തെ സമ്പതിക വളർച്ചയും കുറഞ്ഞു. 1930-ന് ശേഷം ഇപ്പോൾ 2020-ന് ആണ് ലോകത്തെ സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞത്. എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ജോലി സ്ഥലങ്ങളും മറ്റും പൂർണമായും അടച്ചു. പൊതു ഗതാഗതം നിർത്തിവെച്ചു. എന്നാല്,ഈ ലോക്ക്ഡൗണുമായി ബന്ധപെട്ടു പോവാൻ താല്പര്യം ഇല്ലാത്തവരും ഉണ്ട്. പക്ഷെ,എവിടെയും പോകാൻ പറ്റാതെ വീടുകളിൽ തന്നെ ഇരിക്കണം എന്ന വിഷമിക്കുന്നവർ ഓർക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി തന്റെ പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് ഈ മഹമാറിയെ പ്രതിരോധിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്ത് ജോലിചെയ്യുന്ന ഡോക്ടർമാരെയും നർസ്സുമാരെയും പൊലീസ്സുമാരെയും ഒക്കെയാണ്. അവരെ ഓർത്തെങ്കിലും നമ്മൾ വീടുകളിൽ സുരക്ഷിതരായി ഇരിക്കണം. മനുഷ്യരെല്ലാവരും അവരവരുടെ വീടുകളിൽതന്നെ ഒതുങ്ങി കൂടിയതിനാൽ ഗുണങ്ങളേറെ. ഊഷ്മളമായ കുടുംബ ബന്ധങ്ങൾ,അവയുടെ നന്മകൾ .,എന്നിവ അവർ തിരിച്ചറിയാൻ തുടങ്ങി. പണ്ടെന്നോ നഷ്ടമായതൊക്കെ തിരികെ കിട്ടിയ ഒരു അവസ്ഥ. നമ്മുടെ ഭൂമിയും ഇതുതന്നെ ചിന്തിച്ചിരിക്കാം. പരിസ്ഥിതി മലിനീകരണം കുറഞ്ഞതോടുകൂടി മൃഗങ്ങളും പക്ഷികളും ആഹ്ലാദിക്കുന്നു കാഴ്ചകൾ മീഡിയയിലൂടെ നാം എന്നും കാണുന്നുണ്ട്. ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെതന്നെ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാമെന്ന തിരിച്ചറിവാണ് ഈ ലോക്ക്ഡൗൻ കാലത്ത് നമുക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് നമ്മൾക്ക് ഈ വൈറസിന് എതിരെ സ്വയം രക്ഷ നേടാൻ കഴിയും. കൈകൾ ഇടയ്ക്കിടെ സോപ്പ്കൊണ്ടു കഴുകണം. മസ്കുകൾ ധരിക്കണം. ആൽക്കഹോൾ ഉൾപ്പെടുന്ന സാനിറ്റിസിർ ഉപയോഗിക്കണം. പൊതുനന്മയിക്കു വേണ്ടി സാമൂഹിക അകലം പാലിക്കണം. ഇന്നിന്റെ അകലം നാളത്തെ ഒരുമയാക്കാം. ഒന്നിച്ച്,ഒരുമയോടെ തന്നെ ഈ വൈറസിനെ നമുക്ക് തുരത്താം. അങ്ങനെയാണെങ്കിൽ, ഈ മഹമാറിയും കടന്നു പോകും..........

ഗായത്രി.എം
VIII M ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം