ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ആടുജീവിതം-ആസ്വാദനക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ആടുജീവിതം-ആസ്വാദനക്കുറിപ്പ്

കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ബെന്യാമിൻെറ ശ്രദ്ധേയമായ നോവലാണ് ആടുജീവിതം. 2008 ലെ കെ. എ. കൊടുങ്ങല്ലൂർ അവാർഡ്, 2009 ൽ അബൂദാബി ശക്തി അവാർഡ്, 2009 ൽ ‍കേരള സാഹിത്യ അക്കാഡമി അവാർ‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ നോവലാണിത്. പുതിയ കാലഘട്ടം അനാവരണം ചെയ്ത കേരളീയൻെറ ജീവിതം, വായന, സാഹിത്യം എന്നിവയേക്കുറിച്ചുള്ള മഹത്തായ ഒരു വിവരണം ഈ നോവലിലൂടെ എടുത്തു കാട്ടുന്നു. അറേബ്യൻ ദേശങ്ങളിൽ‍ ജീവിക്കുന്ന മലയാളികളുടെ അടിമ ജീവിതത്തിൻെറ നേർക്കാ‍ഴ്ചയായാണ് ഈ നോവൽ വ്യാഖാനിക്കപ്പെട്ടിരിക്കുന്നത്. കരകാണാക്കടലിന് അക്കരെയുള്ള ജീവിതം മുന്നോട്ടു നയിക്കുന്നതിനായി, മുതലാളി വർഗ്ഗത്തിൻെറ കീഴിൽ അടിയാളവർഗ്ഗം അനുഭവിക്കുന്ന യാതനകൾ വളരെ വ്യക്തമായി ഈ നോവലിൽ വരച്ചു കാട്ടുന്നു. ദാരിദ്ര്യങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കരകയറാൻ ശ്രമിക്കുമ്പോഴും സാഹചര്യങ്ങൾ പ്രവാസികളായ മലയാളികളെ കഷ്ട്പ്പാടിലേക്ക്നയിക്കുന്നു. നജീബും, ഹക്കീമും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും എന്ന സമർപ്പണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളാണ് നജീബിലൂടെ നോവലിസ്റ്റ് തുറന്നുകാട്ടുന്നത്. അതിനാൽ തന്നെ നോവലിൽ ഉടനീളം കഥാനായകനായി അയാൾ നിലകൊള്ളുന്നു. മുജീബും ഹക്കീമും ബെന്യാമിൻ മെന‍‍ ഞ്ഞെടുത്ത സാങ്കൽപ്പിക കഥാപാത്രങ്ങളല്ല, മറിച്ച് അവരുടെ പച്ചയായ ജീവിതവും അനുഭവങ്ങളും പരമമായ യാഥാർത്ഥ്യമാണ്. പ്രത്യക്ഷമായ ച൪ച്ചകളിലൂടെയും പങ്കുുവെക്കലിലൂടെയും ബെന്യാമിൻ സൃഷ്ടിച്ചെടുത്ത ഈ ലോകം നമുക്കിടയിലുള്ള ഒരു സഹോദരൻെറ നീറുന്ന പക൪പ്പാണ്. നോവലിൽ ബെന്യമിൻ നജീബിൻെറ കഥപറയുകയല്ല, മറിച്ച് ആ മനുഷ്യൻെറ ആത്മാവിൽ അലിഞ്ഞു ചേ൪ന്ന് അയാൾ നജീബാകുകയാണ്. സാധാരണക്കാരിൽ സാധാരണക്കാരനാണ് നജീബ്. മണൽ വാരൽ തൊഴിലാളിയായ അയാൾ തൻെറ കുുടുംബത്തിൻെറ പ്രാരാബ്ദങ്ങൾ കാരണം ഹക്കീം എന്നയാളോടൊപ്പം ഗൾഫുകാരൻ ആകണമെന്ന തൻെറ അടങ്ങാത്ത സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിനായി ഗൾഫിലേക്ക് യാത്രയാവുകയാണ് . എന്നാൽ അയാൾ അവിടെ എത്തിച്ചേരുന്നതുവരെയുള്ള ഗൾഫിനെ കുറിച്ച് മെനഞ്ഞ സങ്കൽപ്പങ്ങളായിരുന്നില്ല പിന്നീട് അനുഭവത്തിലൂടെ ബോധ്യമായത്. അവിടെ നജീബിൻെറ ജീവിതം എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നതായിരുന്നു . മരുഭൂമിയിൽ ആടിനെ മെയ്ച്ചും അർബാബിൻെറ ക്രൂരതകൾ നിറഞ്ഞ പ്രവൃത്തി സഹിച്ചും യഥാസമയങ്ങളിൽ ആഹാരം ലഭിക്കാതെയും ലഭിച്ചാൽ തന്നെയും അതുകൊണ്ട് വിശപ്പകറ്റാൻ കഴിയാതെയും ഭാഷ വശമില്ലാത്തതിനാൽ അർബാബ് എന്താണ് പറയുന്നതെന്ന് മനസ്സിലാകാതെയും തികച്ചും നരക തുല്യമായ അവസ്ഥയിൽ ജീവിതം മുന്നോട്ട് നയിച്ച നജിബ് ഇതിനെയെല്ലാംഅതിജീവിച്ച് അവിടെ ജീവിതത്തെക്കുറിച്ചുള്ള നിന്നും രക്ഷപെട്ട് നാട്ടിലെത്തുകയായിരുന്നു. മലയാളിയുടെ ഗൾഫ് ഈ കഥ നമ്മുടെ പല സന്ദർഭങ്ങളും തിരുത്തി ക്കുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും സവിശേഷതകളും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും ഇത്രയേറെ പരാമർശിച്ചിട്ടില്ല. ജീവിതത്തിലെ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള ഈ കഥയിലൂടെ നജീബിൻെറ ജീവിതം എടുത്ത് കാട്ടുന്നത്. സഹനശക്തിയിലൂടെ ഒരളവുവരെ പ്രതിസന്ധികളെ തരണം ചെയ്യാമെന്ന സന്ദേശമാണ് ഈ നോവൽ നമുക്ക് നൽകുന്നത്.

ഹസ്ന അഷറഫ്
8 F ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം