ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/വെനീസിലെ വ്യാപാരി - വായന കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വെനീസിലെ വ്യാപാരി - വായന കുറിപ്പ്

വിശ്വ പ്രസിദ്ധനായ എഴുത്തുകാരൻ വില്യം ഷേക്ക്സ്പിയറുടെ മർച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തെ അവലംബിച്ചു കുട്ടികൾക്കായി ഒരുക്കിയതാണ് അഞ്ജന ഫേബിയാസ് തർജമ ചെയ്ത വെനീസിലെ വ്യാപാരി എന്ന കഥ .ഹൃദ്യവും സരളവുമായ ഭാഷയിൽ രചിച്ച ഈ പുസ്‌തകം കുട്ടികളിൽ നവ്യമായ വായനാനുഭവം സമ്മാനിക്കുന്നു.

പൊതുവെ ഷേക്‌സ്പിയർ നാടകങ്ങളിൽ ദുഃഖഭരിതമായ കാര്യങ്ങളാണ് കൂടുതൽ .എന്നാൽ മർച്ചന്റ് ഓഫ് വെനീസ് ഷേക്‌സ്പിറിയാൻ കോമഡി എന്നാണ് പറയുന്നത് .അന്റോണിയയുടെ ശാന്ത സ്വഭാവവും നിഷ്കളങ്കതയും ഇന്നത്തെ സമൂഹത്തിനു പാഠമാകേണ്ട ഒന്ന് തന്നേയാണ് .അന്റോണിയോ ബസ്സാണിയോ സൗഹൃദ ബന്ധം ആണ് ഈ കഥയിലെ കഥാതന്തു .ബസ്സാനിയയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടി തന്റെ ജീവൻ തന്നെ ബലിയർപ്പിക്കുന്ന അന്റോണിയോയുടെ പ്രവർത്തികൾ വായനാകരുടെ മനസിനെ വരെ ഈറനണിയ്യിപ്പിക്കുന്നതാണ് .

ഷൈലോക്ക് എന്ന ദുഷ്ട കച്ചവടക്കാരൻ അന്ധകാരത്തിന്റെ പ്രതീകമായി വരുമ്പോൾ വെളിച്ചം പകർന്നുകൊണ്ട് അന്റോണിയോയുടെ പ്രവർത്തികൾ . ബസ്സാനിയക്ക് വേണ്ടി ഷൈലോക്കിൽ നിന്നും കടം വാങ്ങിയ അന്റോണിയക്കു ഒരു കരാറിൽ ഒപ്പിടേണ്ടി വന്നു . താൻ കടം വാങ്ങിച്ച പണം കൃത്യ സമയത്തു തിരിച്ചുതന്നില്ലെങ്കിൽ ഷൈലോക്കിനിഷ്ടപ്പെട്ട അന്റോണിയോയുടെ ശരീരഭാഗത്തിൽ നിന്ന് ഒരു പിടി മാംസം എടുക്കണം എന്നായിരുന്നു കരാർ .പക്ഷെ നിർഭാഗ്യ വശാൽ അതിനു സാധിച്ചില്ല . അപ്പോഴാണ് ബസ്സാനിയയുടെ ബുദ്ധിമതിയായ ഭാര്യ പോർഷ്യ രംഗത്തിറങ്ങുന്നത് .അവളുടെ ബുദ്ധിപരമായ നീക്കത്തിലൂടെ അന്റോണിയോയെ രക്ഷിക്കാൻ സാധിച്ചു.

പോർഷ്യ ശരിക്കും സ്ത്രീ ശക്തിയുടെ പ്രതീകവും കൂടിയാണ് . സാമൂഹിക പ്രസക്തി ഏറെ ഉള്ളതാണ് ഈ ഗ്രൻഥം.

ലഘ‍ുനോവലിന്റെ രൂപത്തിൽ കുട്ടികൾക്കായി സ്വതന്ത്രമായി എഴുതിയതാണ് ഈ പുസ്തകം . ഷേക്‌സ്പിയർ എന്ന വിശ്വ പ്രതിഭയെ കുറിച്ചറിയാനും ഒരു കഥാനുഭവം ലഭ്യമാക്കാനും ഈ പുസ്തകത്തിന് സാധിക്കുന്നതിനാൽ തികച്ചും വളർന്നു വരുന്ന ബാല്യങ്ങൾ വായിക്കേണ്ടതാണ് ഈ പുസ്‌തകം ,

ലക്ഷ്മിപ്രിയ എസ്
8 G ഗേൾസ് ഹൈസ്ക‍ൂൾ, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം