ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

[[ ലഘുചിത്രം ]] [[

[[

[[

[[ ലഘുചിത്രം ]] ]] ]] ]]


ലഹരി വിരുദ്ധ ദിനത്തിൽ ചെറുകര എസ്എൻഡിപി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ പരിപാടികൾ1
ലഹരി വിരുദ്ധ പരിപാടികൾ

SNDP UP സ്കൂൾ ചെറുകര

---------------------------------------- 'ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുകര എസ്എൻഡിപി യുപിഎസിൽ വിപുലമായ ക്ലാസുകളും ചർച്ചയും വീഡിയോ പ്രദർശനവും, ലഹരി വിരുദ്ധമായി ബന്ധപ്പെട്ട് കുട്ടികളുടെ പരിപാടികളെ തുടർന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു

ലഹരി വിരുദ്ധ ബോധവത്കരണം - റിപ്പോർട്ട്

-------------------------------------

         ആരോഗ്യ - തദ്ദേശസ്വയം ഭരണ പൊതു വിദ്യാഭ്യാസ  വകുപ്പുകളേയും ഇതര വകുപ്പുകളേയും ഒരു കുടക്കീഴിലാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ലഹരിവിമുക്ത കേരളം കർമ്മപദ്ധതിയ്ക്ക് 6/10/2022 വ്യാഴാഴ്ച എസ്.എൻ.ഡി.പി സ്കൂൾ ചെറുകരയിൽ തുടക്കം കുറിച്ചു.

         10 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ ലഹരി വിരുദ്ധ സന്ദേശം ബിഗ് സ്ക്രീനിൽ തൽസമയം പ്രദർശിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ കർമ്മ പരിപാടികൾക്ക് ആരംഭം കുറിച്ചു. സ്കൂൾ HM പ്രവീണ M യോഗത്തിന് സ്വാഗതം ആശംസിച്ചു. തുടർന്ന് സ്കൂൾതല  ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ V. ശിവദാസ് ( റിട്ടർഡ്. S I) നിർവഹിച്ചു. തൻ്റെ ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം നമ്മൾ ഇന്ന് നേരിടുന്ന കൊടിയ സാമൂഹിക വിപത്തായ ലഹരിക്കെതിരെ കുട്ടികളേയും രക്ഷിതാക്കളേയും ബോധവത്കരിച്ചു. തുടർന്ന്  അധ്യാപകൻ ശ്രീ. M S സുരേഷ്കുമാർ വിഷയാവതരണം നടത്തി. ഒരു കാലഘട്ടം വരെ മുതിർന്നവരിൽ പിടിമുറുക്കിയിരുന്ന ലഹരി ഉപയോഗം എന്നാൽ ഇന്ന് പേടിപ്പെടുത്തുന്ന രീതിയിൽ കുട്ടികളിലേക്ക് വളർന്നിരിക്കുന്നു. ലഹരി ഉപയോഗത്തെപ്പറ്റിയും  പുതുതലമുറ ലഹരികളെപ്പറ്റിയും രക്ഷിതാക്കൾ പ്രത്യേകം ബോധവാന്മാരാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് മുൻ നിശ്ചയിച്ച പ്രകാരം പരിശീലനം ലഭിച്ച അധ്യാപകരായ ശ്രീമതി. നിഷ, കുമാരി പൂജ എന്നിവർ മൊഡ്യൂൾ അനുസരിച്ച് രക്ഷകർത്തൃ അവബോധ പരിശീലന പരിപാടി നയിച്ചു. യോഗത്തിന് അധ്യാപകൻ ശ്യാംജിത്ത് കൃതജ്ഞ അർപ്പിച്ചു.

----------------------------------------

  പ്രവീണ M

      (HM)

ലഹരി വിരുദ്ധ ബോധവത്കരണം
വിരുദ്ധ ബോധവത്കരണം
ലഹരി വിരുദ്ധ പരിപാടികൾ
ലഹരി വിരുദ്ധ പരിപാടികൾ
ചെറുകര എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥികൾ തെളിയിച്ച ലഹരി വിരുദ്ധ ദീപം
ചെറുകര എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥികൾ തെളിയിച്ച ലഹരി വിരുദ്ധ ദീപം