ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/'പ്രകൃതിക്ക് ഒരു പുതു ജീവൻ '

Schoolwiki സംരംഭത്തിൽ നിന്ന്
'പ്രകൃതിക്ക് ഒരു പുതു ജീവൻ '

2019ൽ ചൈന എന്ന രാജ്യത്തിലെ വുഹാനിൽ കൊറോണ എന്ന് പറയുന്ന ഒരു വൈറസ് പടർന്ന് പിടിച്ചു പിന്നീട് അത് ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചു നിരവധി മനുഷ്യ ജീവനുകൾ കവർന്നെടുത്തു. തൽഫലമായി നമ്മുടെ കേരളത്തിലും വൈറസ് ബാധയും മരണങ്ങളും ഉണ്ടായി , പക്ഷെ ഈ മഹാമാരി മനുഷ്യരാശിക്ക് വൻ കെടുതികൾ നൽകുന്നതിനിടയിലും മറുവശത്തു മനുഷ്യൻ അവന്റെ വീടുകളിലേക്ക് ഒതുങ്ങിയതിന്റെ ഫലമായി പ്രകൃതിയിൽ വലിയ രീതിയിലുള്ള ശുദ്ധീകരണവും പുനരുജ്ജീവനവും നടക്കുന്നുണ്ട് വായു ,ജല മലിനീകരണം വൻ തോതിൽ കുറഞ്ഞു തൽഫലമായി ഓസോൺ പാളിയിലെ വിള്ളലുകൾ വരെ ഇല്ലാതായ റിപ്പോർട്ടുകൾ വരുന്നുണ്ട് ,ഇത്തരത്തിൽ മനുഷ്യന് ഉണ്ടാവേണ്ട ചില തിരിച്ചറിവുകൾ കൂടി ഈ കുഞ്ഞൻ വൈറസ് പറഞ്ഞു തരുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ ഈ വൈറസിനെ തുരത്തി നമ്മൾ സാധാരണ ജീവിതത്തിലേക്ക് വരുമെന്ന ശുഭ പ്രതീക്ഷയിൽ നമുക്ക് മുന്നോട്ട് പോവാം. കൂടാതെ കൊറോണ പോയി കഴിഞ്ഞാലും നമ്മുടെ പ്രകൃതിക്ക് വേണ്ടിയും ഭാവി തലമുറക്ക് വേണ്ടിയും ആഴ്ചയിൽ ഒരു ദിനം നിർബന്ധിത ലോക്ക് ഡൗൺ ആചരിക്കുവാൻ ലോക രാജ്യങ്ങൾ തീരുമാനിച്ചാൽ അത് പ്രകൃതിയെ കൂടുതൽ മനോഹരിയാക്കും എന്ന് ഉറപ്പാണ് ..

ആമിന ലയാന
5 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം