ചോതാവൂർ എച്ച് .എസ്. ചമ്പാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ പഞ്ചായത്തിൽ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവർത്തകനായിരുന്ന കോരൻ ഗുരുക്കൾ 1903 ൽ തുടങ്ങിയ കുടി പ്പള്ളിക്കൂടം, തലശ്ശേരിയിൽ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കുടി പ്പള്ളിക്കൂടത്തിന്റെ പ്രവർത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. വിദ്യാലയം സന്ദർശിച്ച ഓഫീസർ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി. 1965 ൽ യു.പി. സ്കൂളായും 1995 ൽ ഹൈസ്കൂളായും ഉയർത്തി. 2010 ഓഗസ്റ്റിൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
ആദ്യ കാലഅദ്ധ്യാപകർ.
ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്. 1910 വരെ ഈ വിദ്യാലയത്തിൽ ശമ്പളം വാങ്ങിയ (വാർഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാർ എൻ.എം.ബാപ്പു,ടി.കോരൻ പണിക്കർ,കേളപ്പൻ നമ്പ്യാർ.ഇതിൽ ടി.കോരൻ പണിക്കർ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരൻഗുരുക്കൾ തന്നെയാണ്.1922 വരെ അദ്ദഹം ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകർ ജോലി ചെയ്തിരുന്നു