ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ കൊറോണ 19 ! !

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 19
 2020 എന്ന പുതു വർഷത്തെ കീഴടക്കിയ വൻ ക്രൂരനാണ് കൊറോണ അഥവ കോവിഡ് 19. 2019 ഡിസംബർ  മാസത്തിൽ ചൈനയിലെ വുഹാനിൽ ആരംഭിച്ച ഈ മഹാമാരി അവിടത്തെ ആയിര കണക്കിന് ആളുകളുടെ ജീവൻ എടുത്തു. ഇത് പിന്നീട് ഇറ്റലി, ജപ്പാൻ, അമേരിക്ക , ഫ്രാൻസ് എന്നീ പല  രാജ്യങ്ങളിലും വ്യാപിച്ച് ലോകത്തെ കീഴടക്കി.
              ഈ മഹാമാരി 2020 മാർച്ചിൽ നമ്മുടെ ഇന്ത്യയെ കീഴടക്കി. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സ്‌ഥിരീകരിച്ചു. കേരളത്തിനു ശേഷം അത് മഹാരാഷ്ട്രയിലേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും പകർന്ന് പന്തലിച്ചു. കോവിഡ് 19 വൈറസ് ബാധയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ചൈനയിൽ പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് ബാധ നൂറിലധികം രാജ്യങ്ങളിലേയ്ക്ക് പടർന്ന് പിടിക്കുകയും 4300 ൽ പരം ആളുകൾ മരിക്കുകയും ചെയ്തതോടെയാണ് ലോകരോഗ്യസംഘടന മഹാമാരി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവിൽ 2218590 ഓളം പേർക്ക് കോവിഡ് 19 ബാധിച്ചതായാണ് കണക്ക്. ഒന്നര ലക്ഷത്തിനുമേൽ ആളുകൾ മരണ മണഞ്ഞു. 560672 ഓളം പേർ രോഗ വിമുക്തരാവുകയും ചെയ്തു.
                              രാജ്യത്ത് കോവിഡ് ബാധ്യതരുടെ എണ്ണം 14792 ആയി . ഇതിൽ 488 പേർ മരണപ്പെട്ടു. 2015 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സർക്കാർ , സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും ചേർന്ന് നിരവധി നടപടികൾ കൈ കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തിൽ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിൽ 350 ൽ പരം ആളുകൾക്ക് രോഗം  സ്ഥിരീകരിക്കുകയും 2 പേർ മരിക്കുകയും 255 ൽ പരം ആളുകളുടെ രോഗം വിമുക്തമാകുകയും ചെയ്തു. അതിനു വേണ്ടി കർശന നടപടികൾ ഭരണകൂടം നടപ്പിലാക്കുന്നു.
                      ചുമ , പനി അല്ലെങ്കിൽ ജലദോഷം, ശ്വാസതടസം എന്നിവയാണ് കോവിഡിന്റെ ലക്ഷണങ്ങൾ. 4 ൽ ഒരാൾക്ക് വയറിളക്കം, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. കോവിഡ് കാരണമായ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ശരീരമെടുക്കുന്ന സമയം 14 ദിവസമാണെന്നാണ് ആരോഗ്യരംഗത്തെ കണക്ക് കൂട്ടൽ. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേയ്ക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേയ്ക്ക് പടരുകയും അടുത്തുള്ളവരിലേയ്ക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ള ആളുകളെ സ്പർശിക്കുമ്പോഴും അവർക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റുള്ളവരിലേയ്ക്ക്‌ പകരാം. വൈറസ് ബാധിച്ച ഒരാർ സ്പർശിച്ച വസ്തുകളിൽ വൈറസ് സാനിധ്യം ഉണ്ടാകാം. ആ വസ്തുകൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
                  കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിയ്ക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയിൽ പനിയ്ക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിയ്ക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.
                    ലോകം മുഴുവൻ ലോക്ക് ഡൗൺ എന്തെന്ന് അറിഞ്ഞു. ആളുകൾ ഒരു നിവർത്തിയുമില്ലാതെ വീടിനുള്ളിൽ സഹിച്ച് കഴിയുകയാണ്. എങ്കിലും ഏവരും സന്തുഷ്ടരാണ്. കാരണം ഓരോ കുടുംബത്തിലെ ആളുകൾ ഒത്തൊരുമിച്ച് സന്തോഷത്തോടെ  മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും കഴിയുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി വീട്ടുവളപ്പിലെ പച്ചക്കറികളും ഇലകളും കൊണ്ടുള്ള ശുദ്ധമായ വിഷം കലരാത്ത ഭക്ഷണം കഴിച്ച് ഏവരും സുഖകരമായി കഴിയിന്നു . ആളുകളുടെ ആശുപത്രിയിലേയ്ക്കുള്ള ഓട്ടം കുറഞ്ഞു. ഒപ്പം അപകടങ്ങളും അപകട മരണങ്ങളും കൊലപാതകങ്ങളും കുറഞ്ഞു. ഏവരും അച്ചനും അമ്മയ്ക്കും ഒപ്പം കഴിയുന്നു. ഓരോ പരീക്ഷണങ്ങളും കരകൗശലങ്ങളുടെ നിർമമാണവും ചെയ്ത് കുട്ടികൾ സമയം ചെലവഴിക്കുന്നു. വിദ്യാർത്ഥികൾക്ക് അധ്യാപകർ ഓരോ പഠന പ്രവർത്തനങ്ങൾ നൽകി അവരുടെ കഴിവിനെ വളർത്തുന്നു.
                      രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്  പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പാത്രം മുട്ടി ആദരിക്കുകയും കൊറോണ എന്ന ഇരുട്ടിനെ വെളിച്ചം കൊണ്ട് അകറ്റുക എന്ന നിർദ്ദേശവും ജനങ്ങൾ അനുസരിച്ചു. കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിലൂടെ ലോകം കടന്നുപോകുമ്പോൾ ചില സാമ്പത്തിക മേഖലയ്ക്കും പല തരത്തിലുള്ള കാർഷിക മേഖലയ്ക്കും വൻ നഷ്ടം ഉണ്ടായി. ഇതിനിടയിലും ചില നല്ല പ്രവർത്തകർ പാവങ്ങൾക്ക് സൗജന്യ സേവനം നടത്തിവരുന്നു.
                 ഏവരും കൊറോണയെ അകറ്റുവാൻ നിയമങ്ങളുമായി സഹകരിച്ച് കൊറോണ എന്ന ഇരുട്ടിനെ അകറ്റുവാൻ ഇപ്പോഴും ശ്രമിക്കുന്നു.
</poem>
നന്ദന അനൂബ്
9 സി ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം