ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി/അക്ഷരവൃക്ഷം/അമ്മയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയോടൊപ്പം സൃഷ്ടിക്കുന്നു

നല്ല മഴയുള്ള രാത്രിയിൽ ആണ് അനുരാധ എന്ന യുവതിക്ക് മകൻ ഉണ്ടായത്. ഭർത്താവ് മരിച്ച അവളുടെ ജീവിതത്തിന് അടിസ്ഥാനം എന്നത് തന്നെ അവളുടെ മകനായ ബാലു ആയിരുന്നു. ദാരിദ്ര്യം മാത്രം കൂട്ടിനുണ്ടായിരുന്നു അവൾ ബാലുവിനെ ഒന്നും അറിയിക്കാതെ വളർത്തി. താൻ അനുഭവിച്ച ദുരിതങ്ങൾ മകൻ അനുഭവിക്കരുത് എന്നാ ആഗ്രഹം അവൾക് ഉണ്ടായിരുന്നു. അങ്ങനെ അവൻ വളരുകയാണ് അമ്മയോടൊപ്പം. അമ്മയുടെ സ്നേഹത്തിനും കരുതലിനും ഒപ്പം എന്നും ഉന്നതങ്ങളിലേക്ക് എത്തുവാൻ വിദ്യാഭ്യാസം ഒരു നല്ല മാർഗ്ഗം ആണെന്ന് അനുരാധ മകനോട് പറയുമായിരുന്നു. അമ്മയുടെ ആ വാക്കുകൾ അവൻ പൂർണമായും ഉൾക്കൊണ്ടു കാരണം അമ്മ ആഗ്രഹിച്ചതുപോലെ അമ്മയുടെ കഷ്ടപ്പാട് കാണാതിരിക്കാൻ ബാലുവിന് കഴിഞ്ഞില്ല അങ്ങനെ അവൻ വളർന്നു വളരെ മിടുക്കനായി. എല്ലാത്തിലും ഒന്നാമനായി. അവന്റെ വിജയങ്ങളായിരുന്നു തളരുന്ന അമ്മയ്ക്ക് കൈത്താങ്ങ്. അങ്ങനെ അവൻ അമ്മയെ വിട്ട് വേറെ ഒരു കോണിലേക്ക് പോവുകയാണ് അവന്റെ വിദ്യാഭ്യാസത്തിനുവേണ്ടി. തന്നെ വിട്ട് തന്റെ ബാലു പോകുന്നതിൽ ആ അമ്മയുടെ മനം നൊന്തു. പക്ഷേ മകന്റെ ഭാവിയും ആ അമ്മയ്ക്ക് പ്രധാനമായിരുന്നു. അങ്ങനെ കാലങ്ങൾ കഴിഞ്ഞു. അവസാനം തന്റെ അമ്മയ്ക്ക് പോലും മനസ്സിലാകാത്ത വിധം ബാലു വളർന്നിരിക്കുന്നു. ശാരീരികമായും മാനസികമായും. വേറെ ഒരു രാജ്യത്തിൽ പോയി വർഷങ്ങൾ താമസിച്ച് അവന് ചില മാറ്റങ്ങൾ സംഭവിച്ചതായി അമ്മയ്ക്ക് തോന്നി. പക്ഷേ തന്റെ അവനെ അവർ വളരെ കരുതലോടെ നോക്കി. അമ്മയുടെ അടുത്തു നിന്നു അകന്നു നിന്ന നാളുകൾ അവൻ ചീത്ത കൂട്ടുകെട്ടുകളിൽ പെട്ടു തകരുകയായിരുന്നു. അവന്റെ സ്വഭാവത്തിൽ ആകെ മാറ്റം അനുഭവപ്പെട്ടു. കാര്യങ്ങളെല്ലാം അറിഞ്ഞ് അമ്മ തകർന്നുപോയി. അവനെ ആശ്വസിപ്പിക്കാൻ ചെന്ന അമ്മയോട് ബാലു ആവശ്യപ്പെട്ടത് തന്റെ സ്വത്ത് ആയിരുന്നു. മകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ആ അമ്മയ്ക്ക് അത് സാധിച്ചില്ല. അങ്ങനെ ആ മകൻ തന്റെ അമ്മയെ വിട്ട് വീട്ടിൽ നിന്ന് ഇറങ്ങുകയാണ് തന്റെ സുഹൃത്തുക്കളോടൊപ്പം. തന്നെ വളർത്തി വലുതാക്കിയ അമ്മയുടെ കരച്ചിൽ അവൻ കാണുന്നില്ല. നിസ്സഹായ അവസ്ഥയിൽ അമ്മ തന്റെ മകൻ ദൂരത്തേക്ക് അകലുന്നത് കണ്ടു കൊണ്ട് നിൽക്കുന്നു. ബാലു അറിഞ്ഞിരുന്നില്ല പണം ഉള്ളപ്പോൾ തന്നെ സ്നേഹിച്ച കൂട്ടുകാർ പണം ഇല്ലാതാകുമ്പോൾ തന്നെ വിട്ടകലും എന്ന്. അങ്ങനെ തന്നെ കൂട്ടുകാരും അവനെ കൈവെടിഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ അവൻ നിൽക്കുമ്പോൾ ആദ്യം അവൻ ഓർമ്മവന്നത് തന്നെ അമ്മയെ ആണ്. പക്ഷേ ഇനി അമ്മയുടെ മുൻപിലേക്ക് ചൊല്ലുവാൻ അവനെ ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെ അവൻ അവിടെ തന്നെ ജോലി നോക്കി. ഒരു തൊഴുത്തിൽ കാലികളെ നോക്കുകയായിരുന്നു ആ ജോലി. കാലികളെ സൽക്കരിക്കുന്നതിലും മോശമായാണ് അവർ അവനോട് പെരുമാറിയത്. ജീവിതം ഇവിടെ തീർന്നു എന്ന് വിചാരിച്ച് അവന്റെ മനസ്സിൽ വന്നത് തന്നെ അമ്മയെ ആണ്. ഒന്നും ആലോചിക്കാതെ അമ്മയുടെ അടുത്തേക്ക് അവൻ പോവുകയാണ്. അമ്മ തന്നെ സ്വീകരിക്കുമോ എന്ന സംശയം അവനിൽ ഉണ്ട്. അവിടെയെത്തിയപ്പോൾ അയൽവാസികൾ പറഞ്ഞാണ് അവൻ അറിയുന്നത് തന്നെ അമ്മ അവനെ വിട്ട് വേറെ ലോകത്തേക്ക് പോയെന്ന്. തന്റെ അമ്മയുടെ വിടവാങ്ങല് അവനെ തളർത്തി. അമ്മയില്ലാത്ത ഈ ലോകത്ത് ഇനി താൻ വേണ്ടെന്ന് അവൻ കരുതി. പക്ഷേ അവന് ജീവിക്കുവാൻ വേണ്ടി ബാക്കി സ്വത്തും അമ്മ അവന്റെ പേര് എഴുതി വച്ചിരിക്കുകയായിരുന്നു. ആ സ്വത്ത്‌ രേഖ യോടൊപ്പംഅമ്മ ഒരു കത്തും അവനായി കരുതിവെച്ചിരുന്നു. ആ കത്തു വായിച്ച അവനു കുറ്റബോധം സഹിക്കാനായില്ല. കുറ്റബോധത്താൽ അവൻ പൊട്ടിക്കരഞ്ഞു. ഇപ്പോൾ തന്നോടൊപ്പം തന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിക്കുന്നു. അമ്മയുടെ കത്താണ് ഇപ്പോൾ അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആ കത്തിന് വാക്കുകൾ അവൻ ഇന്നും തീരാദുഃഖം ആണ്. അമ്മയോടൊപ്പം ചിലവഴിച്ച നാളുകൾ അവൻ ഇപ്പോഴും ഓർക്കുന്നു ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന സത്യത്തോട്.

മിന്നു ബിജി
9 B ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ