ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണയുടെ ഭീകര വിളയാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ഭീകര വിളയാട്ടം

കൊറോണയുടെ ഭീകര വിളയാട്ടം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു .ഈ മഹാമാരി കാരണം നമുക്ക് പുറത്തിറങ്ങി കളിക്കാനോ ,ബന്ധുവീടുകളിൽ പോകാനോ കഴിയുന്നില്ല .പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ തന്നെ ഒതുങ്ങി കഴിയേണ്ടി വരുന്നു . ഈ വൈറസു കാരണം പൂരക്കാലവും ,വിഷുവും ഇല്ലാതായി .ഈ മാരക വൈറസിനെ ചെറുത്തു തോൽപിക്കാൻ നാമെല്ലാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു .ഇടയ്കിടയ്ക് hand wash ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം ,വീടും പരിസരവും ശുചിയാക്കണം ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം .പുറത്തിറങ്ങുമ്പോൾ നമ്മളെല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം .നാം ഓരോരുത്തരും ഇങ്ങനെ ചെയ്താൽ മാത്രമേ കൊടുംഭീകരനായ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്ന് തുരത്തിയോടിക്കാൻ കഴിയൂ .സാമൂഹ്യ അകലം പാലിക്കാം ,ജീവിതം സുരക്ഷിതമാക്കാം 👍

ANAVADYA VS
3 C ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം