ജിഎൽപിഎസ് പേരോൽ/അക്ഷരവൃക്ഷം/ കൊറോണയുടെ കരച്ചിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ കരച്ചിൽ

കൊറോണ നാട്ടിൻ പുറത്തെ മൈതാനത്തൂടെ നടന്നു വരുമ്പോൾ ഒരു ആൾക്കൂട്ടം കണ്ട് കൊറോണക്ക് സന്തോഷമായി. എനിക്ക് താമസിക്കാൻ കൂടുതൽ ഇടം കിട്ടുമല്ലോ. രക്ഷപ്പെട്ടു. കൊറോണ അങ്ങോട്ടെക്കു നീങ്ങി. അപ്പോഴാണ് ചുവന്ന ലൈറ്റിട്ട ഒരു ജീപ്പ് കൊറോണ കണ്ടത്.അതിൽ നിന്നും ഉച്ചത്തിൽ വിളിച്ചു പറയുന്നതു കേട്ട് കൊറോണ ഞെട്ടിത്തരിച്ചു. ആ ശബ്ദം ഇതായിരുന്നു. നിങ്ങൾ സർക്കാർ പറയുന്നതു പോലെ അനുസരിച്ച് കൊറോണയിൽ നിന്നും രക്ഷ നേടണം. രണ്ടും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ശുചിത്വത്തോടെ കഴിയുക. ഇതു കേട്ട രാമാട്ടനും, അമ്പാടിയും, ജോസഫും, മുഹമ്മദും തുണികൊണ്ട് മൂക്കും വായും മൂടിക്കെട്ടി സർക്കാർ പറഞ്ഞതുപോലെ അനുസരിച്ചു.ഇത് കണ്ട കൊറോണ ഇളിഭ്യനായി. അതാ പെട്ടെന്ന് ഒരു സോപ്പു കുമിള .വന്ന് കൊറോണയെ വിഴുങ്ങി. അങ്ങനെ കൊറോണയെന്ന മാരക രോഗത്തിൽ നിന്ന് ജനം രക്ഷ നേടി.


(ശീലയ .എം.
4 A ജിഎൽപിഎസ് പേരോൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ