ജിയുപിഎസ് മടിക്കൈ ആലംപാടി/അക്ഷരവൃക്ഷം/ പരിസ്ഥിതിക്ക് മുറിവേറ്റാൽ..

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിക്ക് മുറിവേറ്റാൽ..

മണ്ണും വായുവും ജലവും കോടാനുകോടി സസ്യലതാദി കളും ജീവജാലങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ പരിസ്ഥിതി. മണ്ണും വായുവും ജലവും ഈ മൂന്ന് അജീവീയഘടകങ്ങൾ നമ്മുടെ ജീവന് വളരെ അത്യാവശ്യമാണ്. വായു ജീവജാലങ്ങളുടെ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ് പക്ഷെ ഫാക്ടറികളിൽ നിന്നുമുള്ള പുക, വാഹനങ്ങളുടെ പുക എന്നിവ വായുവിനെ മലിനമാക്കുന്നു. ജലവും നമ്മുടെ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇപ്പോൾ കുടിവെള്ളം വളരെ കുറവാണ് . പ്ലാസ്റ്റിക്ക്, മാലിന്യങ്ങൾ എന്നിവ ജലത്തിനെ മലിനമാക്കുന്നു. മണ്ണ് ജീവജാലങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മണ്ണിനെ മലിനമാക്കുന്നു. വയലും കുളവും മണ്ണിട്ടുമൂടുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്കു വേണ്ടി ഒരു കാട്ടുജീവിയെ കൊന്നുതിന്നാൻ വേണ്ടി വേട്ടയാടി അതിനെ പിടിച്ചു മാർക്കറ്റിൽ കൊല്ലാൻ കൊടുത്തു. അതിന്റെ ശിക്ഷയാണ് നാം ഇന്ന് നേരിടുന്ന കൊറോണ വൈറസ്. മനുഷ്യന്റെ സ്വാർത്ഥതയാണ് ഇതിനു കാരണം . ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നമുക്ക് പരിഹരിക്കാൻ സാധിക്കും. അതിനായ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കുക, പരിസ്ഥിതിയെ ചൂഷണം ചെയ്യാതിരിക്കുക, കുന്നിടിക്കൽ നിർത്തുക, മൃഗങ്ങളെ വേട്ടയാടുന്നത് നിർത്തുക, സ്വാർത്ഥത ഒഴിവാക്കുക, ജ ലവും വായുവും മണ്ണും മലിനമാക്കുന്നത് തടയുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കാതിരിക്കുക. പ്രകൃതിയെ സംരക്ഷിക്കാം അതി ജീവിക്കാം. .

ശ്രീനന്ദ. സി
4 A ജിയുപിഎസ് മടിക്കൈ ആലംപാടി/
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം