ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/അക്ഷരവൃക്ഷം/ മരവും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
മരവും കുട്ടിയും
ഒരിക്കൽ ഒരിടത്ത് ഒരു മരമുണ്ടായരുന്നു'മരത്തിനെ കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. കുട്ടി എന്നും മരത്തിനടുത്തെത്തും .അങ്ങനെ മരവും വളർന്നു കുട്ടിയും വളർന്നു

ആ കുട്ടിയുടെ പേര്

സോനു എന്നായിരുന്നു. ആ മരത്തിൽ പിടിച്ചിരുന്ന പഴം വളരെ സ്വാദുള്ളതായിരുന്നു. അതിൽ ധാരാളം കിളികൾ കൂടു കൂട്ടിയിരുന്നു.അതിലെ പഴങ്ങൾ സോനുവും കിളികളും ചേർന്ന് കഴിച്ചിരുന്നു. ആയിടക്കാണ് ഒരു മരം വെട്ടുകാരൻ അതിലെ വന്നത്. ഹായ് എത്ര നല്ലമരം ഇതിനെ  വിറകാക്കിയാൽ നിറയെ കാശു കിട്ടും. ഇതു സോനു കേട്ടു .അവനു സങ്കടമായി.ഇതറിഞ്ഞ കിളികൾക്കും സങ്കടമായി '. പെട്ടന്നാണ് ആ ഗ്രാമത്തിൽ ഒരു മഹാമാരി പടർന്നു പിടിച്ചു. ഒരു പാട് ആൾക്കാർ ,പക്ഷിമൃഗാദികൾ മരിച്ചുവീണു.'പക്ഷേ സോനുവിനും കിളികൾക്കും ഒന്നും സംഭവിച്ചില്ല  .അത് എന്ത് കൊണ്ടായിരിക്കും?  അപ്പോഴാണ് എല്ലാവരും ആ കാര്യം ശ്രദ്ദിച്ചത് .അവർ ആ മരത്തിലെ പഴമാണ് ഭക്ഷിച്ചിരുന്നത്. അങ്ങനെ എല്ലാവരും ആ മരത്തിലെ പഴം ഭക്ഷിക്കുവാൻ തുടങ്ങി. അത്ഭുതമെന്നല്ലാതെ എന്തു പറയാൻ .എല്ലാവരുടെയും രോഗങ്ങൾക്ക് ശമനം വന്നു. മരം വെട്ടുകാരൻ ഭയന്നു വിറച്ച് ആ മരത്തിനോട് മാപ്പ് പറഞ്ഞു .അദ്ദേഹം ആ മരത്തിൻ്റെ കാവൽക്കാരനായി തുടർന്നു. സോനുവിനും കിളികൾക്കും സന്തോഷമായി.

ഒരിക്കലും മരങ്ങൾ വെട്ടി നശിപ്പിക്കരുത്.അവ നമുക്ക് തണലും പഴങ്ങളും നൽക്കുന്നു മരം വെട്ടി നശിപ്പിച്ചതിൻ്റെ അനന്തരഫലങ്ങളാണ് നാം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നത് .വരൾച്ച .വെള്ളപ്പൊക്കം ഇവയൊക്കെ മരങ്ങൾ നശിപ്പിക്കുന്നതു മൂലവും ഉണ്ടാവുന്നതാണ്.


ഫാത്തിമ. എൻ

FATHIMA N
2 A ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ