ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ആദ്യ ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
ആദ്യ ഭയം      

കിച്ചു ഒരിക്കലും ഭയന്നിട്ടില്ല കാരണം അവളുടെ ചെറിയ കരങ്ങളെ ചേർത്തുനിർത്താൻ അമ്മയുടെ വലിയ കരങ്ങൾ ഉണ്ടല്ലോ. അവൾക്ക് അമ്മയല്ലാതെ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും അതിന്റെ ഒരു സങ്കടവും അമ്മ അവളെ അറിയിച്ചിരുന്നില്ല. അങ്ങനെ അവരുടെ ജീവിതം സന്തോഷത്തോടെ മുന്നേറുമ്പോഴായിരുന്നു കോളേജിൽ അമ്മയുടെ ആത്മാർത്ഥ സുഹ്യത്തായിരുന്ന സാറ വിദേശത്ത് നിന്ന് വന്നത് .ഒരു പാട് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അവർ കെട്ടിപ്പിടിച്ചും കൈകൾ കോർത്തുമെല്ലാം സന്തോഷം പ്രകടിപ്പിച്ചു. സാറ കൊണ്ടുവന്ന ചോക്ലേറ്റുകളിൽ നിന്ന് ചിലത് കിച്ചുവും തിന്നു. നല്ല മധുരമുള്ള ചോക്ലേറ്റ്സ് .എന്നാൽ അത് കഴിച്ചു കഴിയും വരേക്കും അവൾക്കറിയില്ലായിരുന്നു. ഇതവളുടെ ജീവിതത്തിലെ കയ്പ്പാകാൻ പോകുന്നതാണ് എന്ന്. അങ്ങനെ ഒരാഴ്ചക്ക് ശേഷം അവൾ എണീറ്റത് പോലീസ് ജീപ്പിന്റെയും ആംബുലൻസിന്റെയും ശബ്ദം കേട്ടാണ് അതിൽ നിന്നും ഇറങ്ങി വന്ന മുഖംമൂടിയും കയ്യൊറകളും വെളുത്ത കുപ്പായവും ഇട്ട ചിലർ അവളെയും അവളുടെ അമ്മയെയും തമ്മിൽ വേർപ്പിരിച്ചു. അവൾ അറിയാതെ ഒന്ന് മയങ്ങി എന്നാണ് തോന്നുന്നത്.പിന്നെ അവൾ എണീറ്റപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല അടച്ചിട്ട ഒരു മുറിയിൽ കറങ്ങുന്ന ഒരു ഫാൻ പിന്നെ ചന്ദ്രനിൽ പോകാൻ ഇറങ്ങിയത് പോലെത്തെ ഒന്നോ രണ്ടോ പേരും. അവൾക്ക് അവളുടെ അമ്മയെ കാണാൻ അവൾ കഴിയുന്നതും ശ്രമിച്ചിട്ടും ആയില്ല. അമ്മയുടെ തൂവലിൽ നിന്ന് അടർന്ന ആ പക്ഷി ആദ്യമായി ഭയമെന്ന വികാര മറിഞ്ഞു. ആംബുലൻസിന്റെ സൈറണിലൂടെ റെയിൻകോട്ടിട്ട ആ മനുഷ്യരിലൂടെ ഒറ്റപ്പെടലിന്റെ വേദനയിലൂടെ ഏറ്റവും ഒടുവിൽ കൊറോണ എന്ന വൈറസിലൂടെ ........'.

ഹസനത്ത് മറിയം
6 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ