ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/മാവിൻ കൊമ്പത്തെ കാക്ക കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
മാവിൻ കൊമ്പത്തെ കാക്ക കുഞ്ഞ്

കുട്ടപ്പൻ ചേട്ടൻറെ കോഴിയുടെ കൂവൽ കേട്ട് ഞാൻ പെട്ടെന്ന് ഞെട്ടിയുണർന്നു... എത്ര പെട്ടന്നാണ് നേരം വെളുക്കുന്നത് കുട്ടപ്പൻ ചേട്ടന്റെ ഈ വലിയ മാവിൻറെ മുകളിൽ ഇരുന്നു ഉറങ്ങാൻ നല്ല സുഖമാണ്.. ഞാൻ കാക്ക കുഞ്ഞ് ആയത്കൊണ്ട് ഞാൻ കൂടുതൽ ദൂരം ഒന്നും പോകാറില്ല.. എവിടേക്ക് തീറ്റക്ക്‌ പോയാലും അവസാനം ഞാൻ ഈ മാവിൽ കൊമ്പത്ത് തന്നെ എത്തും... ഇനി പതിവ് പോലെ തീറ്റ തേടി പോകാം.....കുട്ടപ്പൻ ചേട്ടന്റെ വീട് ന്റെ പരിസരം എന്നും വൃത്തിയുള്ള താണ് അമ്മിണി ചേച്ചി അതിനൊക്കെ മിടുകിയാ...അങ്ങോട്ട് നോകിട്ട്‌ കാര്യമില്ല... രമണി ചേച്ചിയുടെ വീട്ടിലേക്ക് പോയി നോക്കാം അവിടെ ചുറ്റും കൊത്തി പെറുകാൻ കിട്ടും... തീരെ വൃത്തിയില്ലാത്ത അന്തരീക്ഷമാണ് അവിടെ! എന്നാലും എനിക്ക് വയറു നിറയെവോളം വല്ലതും കിട്ടും... പോയി നോക്കാം രമണി ചേച്ചിന്റെ വീട് ലക്ഷ്യമാക്കി പറന്നു... രമണി ചേച്ചി നല്ല തിരക്കിലാണല്ലോ പരിസരം മുഴുവൻ വൃത്തിയാക്കുകയാണ് എന്താ പറ്റിയത് അവർക്!!! ഇനി ഇപ്പോൾ തീറ്റ തേടി ഞാൻ ഒരുപാട് വീടുകൾ അലയേണ്ടി വരുമല്ലോ!! പറന്നു നോക്കാം എല്ലാ സ്ഥലങ്ങളും വൃത്തിയായി കിടക്കുന്നു ഉണ്ടല്ലോ.. എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ എന്താ ചെയ്യുക കുറച്ചുകൂടി പറന്നു നോക്കാം ... അതാ അവിടെ ഒരു കുട്ടി ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെക്കുന്നു അവിടെ പോയി നോക്കാം നല്ല കുട്ടിയാണ് അവൻ പക്ഷികൾക്കുള്ള വെള്ളംനിറച്ച് വെക്കുകയാണ് എന്ന് തോന്നുന്നു അവൻ പോയിട്ട് വെള്ളം കുടിച്ച് ദാഹം മാറ്റാൻ .... അവൻ പോയെന്നു തോന്നുന്നു ദാഹം എങ്കിലും മാറ്റാം ഇത്പോലെ പക്ഷികൽകുള്ള തീറ്റാക്കൂടി വെച്ച് തന്നാൽ ഞങ്ങൾ ഈ പരിസരം ഒന്നും വൃത്തിഹീനമാകുമയിരുന്നില്ല... ഞങ്ങളും വൃത്തി ഇഷ്ടപ്പെടുന്നവർ തന്നെയാണ് വയർ നിറക്കാൻ വേണ്ടിയാണ് ഞങ്ങൾ കൊത്തി പെറുക്കുന്നത്..ഇനി ഇപ്പൊ എന്താ ചെയ്യാ..... കുട്ടപ്പൻ ചേട്ടൻറെ വീട്ടിലേക്ക് തന്നെ പോവാം അവിടെ കുട്ടപ്പൻ ചേട്ടൻ കോഴികൾക്ക് തീറ്റ ഇട്ടു കൊടുക്കുമ്പോൾ കൂടുതൽ കൊടുക്കാറുണ്ട് അത് കഴിച്ച് വയർ നിറക്കാം..എങ്കിലും സാരമില്ല ഈ പരിസരം കാണുമ്പോൾ സന്തോഷം തോന്നുന്നു എത്ര വൃത്തിയുള്ള പരിസരം!!! എന്നും ഇങ്ങനെയാണെങ്കിൽ മനുഷ്യർക്ക് നന്നായിരുന്നു.. ഞങ്ങളെ പോലുള്ള ജീവികളെ വൃത്തിയില്ലാത്ത ജീവികൾ ആയിട്ടാണ് മനുഷ്യർ കണക്കാക്കുന്നത് എന്നാൽ ഞങ്ങൾക്കും വൃത്തി ഇഷ്ടമാണ്.. പരിസര ശുചിത്വം എല്ലാ ജീവജാലങ്ങൾക്കും നല്ലതാണ്....അത് രോഗാണുക്കൾ ശരീരത്തിൽ വരാതെ നമ്മെയും നമ്മുടെ വീടിലുള്ളവരെയൂം ഒരു പരിധി വരെ രക്ഷിക്കും... ഇനി കുട്ടപ്പൻ ചേട്ടന്റെ വീട്ടിലേക്ക് തന്നെ പോയി നോക്കാം....

ഫാത്തിമ ഷിഫ
5 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ