ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പൻ അഹമ്മദ് കുട്ടി മകൻ മൊയ്തീൻ ആണ് ആദ്യ വിദ്യാർത്ഥി.തുടക്കത്തിൽ സ്കൂളിൽ ആകെയുണ്ടായിരുന്നത് 59 പേർ.കേരളപ്പിറവിയോടെയാണ് ഗവൺമെന്റ് മാപ്പിള സ്കൂൾ എന്ന പേരായത്.തുടങ്ങി 80 വർഷവും വാടകകെട്ടിടത്തിൽ വിഷമിച്ചായിരുന്നു പ്രവർത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത് 1999-ൽ.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂൾ.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു. വിട്ടുകിട്ടിയസ്ഥലത്ത് ഡി.പി.ഇ.പി.പദ്ധതിയിലുൾപ്പെടുത്തി നാല് ക്ലാസ്റൂമുകളും ഓഫീസ് മുറിയുമുൾകൊള്ളുന്ന കെട്ടിടം പണി കഴിപ്പിക്കുകയും പി.ടി.എ.യുടെ സഹായത്തോടെ രണ്ടു ക്ലാസ് മുറികളുൾപ്പെടുന്ന മറ്റൊരു കെട്ടിടവും പണി കഴിപ്പിച്ചു.