ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം


ആദ്യമായി അമ്മതൻ കൈപിടിച്ച്
ചിണുങ്ങി ചിണുങ്ങി ഞാൻ വന്നൊരു നാൾ
ബലൂണും മിഠായിയും കണ്ട നേരം
സന്തോഷമായി എൻ മനം നിറഞ്ഞു.
അക്കവും അക്ഷരവും പഠിച്ചു ഞങ്ങൾ
പാട്ടുകൾ പാടി രസിച്ചു ഞങ്ങൾ
വർഷങ്ങൾ ഓരോന്നായി മാഞ്ഞു പോയി
പിരിയാൻ പറ്റാത്തയെൻ കൂട്ടുകാരെ
മറക്കാൻ പറ്റാത്തയെൻ ഗുരക്കൻമാരെ
വിട്ടുപോകേണ്ട നാളടുത്തു.
ഒത്തിരി സങ്കടമെന്നുള്ളിലാർന്നു
എങ്കിലും ജീവിതത്താളുകളിൽ
മധുവൂറുന്ന ഓർമകളായ്
എന്നും നിറഞ്ഞീടുമെൻ വിദ്യാലയം


 

മുഹമ്മദ് ഹനാൻ
4 A ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ