ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ മാസത്തിലെയും ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കാറുണ്ട്.കുട്ടികൾക്ക് ആവശ്യമായിട്ടുള്ള മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട മാഗസിൻ , ശാസ്ത്ര വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരുടെ പ്രഭാഷണങ്ങൾ, സംവാദങ്ങൾ എന്നിവയാണ് ശാസ്ത്ര ക്ലബ്ബിൻന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്. വിവിധ ശാസ്ത്ര മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുതത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നാഷണൽ ലവലിൽ നടത്തുന്ന ഇൻസ്പെയർ അവാർഡ് ഓരോ വർഷവും ഹൈസ്കൂളിൽ നിന്ന് ഉള്ള വിദ്യാർത്ഥികൾ അർഹരാവുന്നു.കലോൽസവ മത്സരങ്ങളിൽ സംസ്ഥാന തലം വരെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.2021-22ശാസ്ത്ര ക്ലബ് രൂപീകരിച്ച് ഓൺലൈൻ ഉത്ഘാടനം നടത്തി. പരിസ്ഥിതി ദിനാചരണം, പോസ്റ്റർ മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ,വീടുകളിൽ വൃക്ഷത്തൈ നടീൽ, എന്നീ പ്രവർത്തനങ്ങളോടെ ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.ദിനാചരണങ്ങൾ ക്ലബ് പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി. ശാസ്ത്ര വെ ബിനാറുകൾ, ഓൺലൈൻ ശാസ്ത്രമേള എന്നിവ നടത്തി. വിവിധ പരീക്ഷണങ്ങൾ, സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകൾ ,പ്രോജക്ടുകൾ എന്നിവ ഉൾപ്പെടെ വളരെ ഭംഗി യാ യി പ്രവർത്തനങ്ങൾ നടത്തി.