ജി.എച്ച്.എസ്‌. കൊളത്തൂർ/അക്ഷരവൃക്ഷം/ ഒരു തൈ നടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തൈ നടാം

ഒരു തൈ നടാം ഇനി
നാളെയുടെ മണ്ണിൽ വരും
തലമുറയ്ക്കൊരു വസന്തവും തീർക്കാൻ ചിലുചിലെ ഒഴുകുമ- നദിയും കുളിരലപരത്തുമാ മാരുതനെ വിളിച്ചുണർത്താം.
           (ഒരു തൈ.......... വസന്തവും തീർക്കാൻ.. )
ദയയറ്റ മനുഷ്യന്റെ ക്രൂരതകളിന്നോ
കരിച്ചുണക്കി ഈ പാരിസ്ഥിതിയേയും
കൈകോർത്തു ചേരാം ഇനി
വരുംതലമുറയ്ക്കായി......
തണ്ണീർതടങ്ങളെ ഉടലെടുക്കൂ
മധുരമാം തേൻമാവും,
തുമ്പയും,തുളസിയും,
കറുകവയലുകൾ ഇതെങ്ങുപോയി
ഇനിയെന്തു ചെയ്യണം
ഇനിയെന്തു ചെയ്യണം
കർക്കിടകമഴയെ തിരിച്ചുകിട്ടാൻ
          (ഒരു തൈ... വസന്തവും തീർക്കാൻ )
വയലില്ല, കുന്നില്ല, പുഴയില്ല,
എന്തിനോ ഓലമേഞ്ഞൊരു വീടുമില്ല
എങ്ങുമിതാ ഒരു രണ്ടുനില ബിൽഡിങ്
നിർത്താതെ കർക്കിടകമഴ
പ്രളയം എന്നൊരു മാരിയെ വിളിച്ചുണർത്തി...
ചത്തുപൊങ്ങിയതാ പരിസ്ഥിതിയും
ഇതിനെല്ലാം കാരണം ക്രൂരതകള...
ഇതിനെല്ലാം കാരണം ചൂക്ഷണങ്ങളാ...
           (ഒരു തൈ...വസന്തവും തീർക്കാൻ (2)

KAVYA KUSHAN
9 A ജി.എച്ച്.എസ്‌. കൊളത്തൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത