ജി.എച്ച്.എസ്.എസ്. എടക്കര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ കരുണയും സേവന മനോഭാവവും വളർത്തുന്നതിന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ JRC യൂണിറ്റ് നല്ല നിലയിൽ പ്രവർത്തനം നടത്തി വരുന്നു. നിലവിൽ സ്ക്കൂൾ യൂണിറ്റിൽ 8, 9, 10 ക്ലാസുകളിലായി 62 JRC കേഡറ്റുകളാണ് ഉള്ളത്.

പ്രവർത്തനങ്ങൾ

സ്ക്കൂളിൽ നടന്നുവരുന്ന വിവിധ മീറ്റിംഗുകളിലും പരിപാടികളിലും JRC അംഗങ്ങളുടെസേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു

കോവിഡ് കാലഘട്ടത്തിൽ സ്ക്കൂൾ പരിസരം വൃത്തിയാക്കൽ സ്ക്കൂൾ അണുവിമുക്തമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ JRC യൂണിറ്റ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു.

മഴക്കാല രോഗങ്ങളെയും മറ്റു പകർച്ചവ്യാധികളും തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ അംഗങ്ങൾ നടത്തി വരുന്നു.

സ്കൂൾ JRC യൂണിറ്റംഗങ്ങൾ തയ്യാറാക്കിയ 100 മാസ്ക്കുകൾ JRC സബ്ജില്ലാ തലത്തിൽ കൈമാറിയിട്ടുണ്ട്

ഇത്തരത്തിൽ 'ആരോഗ്യം, സേവനം, സൗഹൃദം എന്നീ ആശയങ്ങളിൽ ഊന്നി ക്കൊണ്ട് നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ സ്ക്കൂൾ JRC യൂണിറ്റ് നടത്തി വരുന്നു