ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിക്കായി നമുക്ക് ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിക്കായി നമുക്ക് ഒരുമിക്കാം

നമ്മൾ മനുഷ്യർക്ക് പ്രകൃതി ആവശ്യമുള്ളതെല്ലാം നൽകുന്നുണ്ട്. എന്നാൽ തിരിച്ച് നമ്മൾ പ്രകൃതിയെ സ്വീകരിക്കുന്നതോ, ഏറ്റവും മോശമായ രീതിയിൽ. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ ഇന്ന് നമ്മൾ ചെയ്യുന്നതോ... പ്ലാസ്റ്റിക്കുകൾ കൊണ്ടും മാലിന്യങ്ങൾ കൊണ്ടും നിറച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണ് നമ്മൾ ഭൂമിയമ്മയെ. കൂടാതെ മരങ്ങൾ വെട്ടി നശിപ്പിച്ച് കുന്നുകളും വയലുകളും നികത്തി കോൺക്രീറ്റ് സമുച്ഛയങ്ങൾ പണിയുമ്പോൾ മനുഷ്യന്റെ ചിന്ത ഒന്ന് മാത്രം, പണം. പണമാണ് അവനു വലുത്, മറ്റെന്തിനേക്കാളും. എന്നാൽ പണത്തിനായി മനുഷ്യർ പരക്കം പായുമ്പോൾ അവൻ ചിന്തിക്കുന്നുണ്ടോ താൻ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഭൂമി ഒരിക്കൽ തന്നെ തിരിച്ചടിക്കുമെന്ന്. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. ശുചിത്വം പാലിക്കാത്തതിന്റ പേരിൽ നാമോരോരുത്തരും മാരകമായ രോഗങ്ങൾക്കിരകളാവുന്നുണ്ട്. ഇതെല്ലാം നമ്മുടെ തെറ്റാണ്. നമ്മൾ മാത്രം വരുത്തി തീർക്കുന്ന വിപത്ത്. ഇനിയെങ്കിലും മനുഷ്യരായ നമ്മൾ നന്നാവാൻ നോക്കുക, ആരോഗ്യമുള്ള നല്ല മനസ്സിനുടമകളായ സമൂഹത്തെ നമുക്ക് നാളെക്കായി വാർത്തെടുക്കാം. നന്മ നിറഞ്ഞ മാലിന്യമുക്തമായ കൊച്ചു കേരളത്തെ നമുക്ക് സൃഷ്ടിക്കാം. എല്ലാ അപകടങ്ങളിൽ നിന്നും രക്ഷ നേടാൻ നമുക്ക് പ്രാർഥിക്കാം.

ലിയ.എം
9 I ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം