ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിസംരക്ഷണം

പത്തുപുത്രന്മാർക്ക് തുല്ല്യമാണ് ഒരു വൃക്ഷം ,പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ത് ഓരോപൗരന്റെയും ധർമം ആണ് ,പ്രകൃതിയും മനുഷ്യനും തമ്മിൽ ഒരു പാരസ്പര്യമുണ്ട്. അതു തകർക്കപ്പെട്ടാൽ അസന്തുലിതമായ അവസ്ഥയുണ്ടാകും, വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക്ക് കവർ വരെ പ്രകൃതിയെ അപകടപ്പെടുത്തുന്നു, പ്രകൃതി അപകടത്തിലേക്കു നീങ്ങുന്നു എന്നതിന്റെ അർത്ഥം മനുഷ്യരാശിയടക്കമുള്ള ജൈവികതയ്ക്ക് കോട്ടം വരുന്നു എന്നതാണ് ,കാടുകരിയുമ്പോൾ കാട്ടുമരങ്ങൾ നീങ്ങുമ്പോൾ ചോലകൾ വറ്റിക്കുമ്പോൾ മണലൂറ്റുമ്പോൾ കോൺക്രീറ്റ് സൗധങ്ങൾ പണിയുമ്പോൾ താമസിയാതെ ഒരു തുള്ളി ദാഹജലത്തിന് വേണ്ടി നാംപരക്കം പായേണ്ടി വരുമെന്ന് ഓർക്കുക, പരിസ്ഥിതിയിൽ നിന്നാണ് നാം ഓരോരുത്തർക്കു മുള്ള വായു ലവണങ്ങൾ ലഭ്യമാകുന്നത് ,പ്രകൃതിക്ക് ദോഷം വരാത്ത പ്രവർത്തനങ്ങൾ ചെയ്തും മരങ്ങൾ നട്ടുവളർത്തിയും പരിസ്ഥിയെ സംരക്ഷിക്കുക.

ദിൽഷ സി.പി
8K ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം