ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/മഴയെ സ്മരിച്ചപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴയെ സ്മരിച്ചപ്പോൾ

മഴയെ സ്മരിച്ചിടും നേരമോ മൃദുലമാം
മഴനൂൽ കിനാവുകൾ എന്നെ തഴുകിയുണർത്തിടുന്നു..
കുളിരേകും മഴയുടെ
കാഴ്ചകൾ, നിർത്താതെ പെയ്യുന്ന ജലധാരകൾ,
നേർത്ത സ്വരവീചികൾ
ഉള്ളിൽ നിറഞ്ഞിടുന്നു.

മഴയത്തുനിന്നെന്റെ ഹൃദയത്തിൽ ഒരുതുള്ളി
മഴവെള്ളം തൂകിയുണർത്തിടുമ്പോൾ സപ്ത
വർണ്ണങ്ങളാൽ മാരിവിൽ വാനത് തൂകി
ജ്വലിക്കുന്നു വർണാഭമായ്..
 

വിസ്മയ
9C ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത