ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിജയഭേരി 2021-22 - അക്കാദമിക പ്രവർത്തനങ്ങൾ

ഓൺലൈൻ പഠന സംവിധാനം

കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2021-22 അധ്യയന വർഷത്തെ വിജയഭേരി പ്രവർത്തനങ്ങളുടെ ആദ്യപടിയായി എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും അവരെ ഓൺലൈൻ ക്ലാസ്സിന് തയ്യാറാക്കുകയും ചെയ്തു. ഇതിനായി പഠനമാധ്യമമായി ഓൺലൈൻ സംവിധാനമായ Teach mint തെരെഞ്ഞെടുത്തു. എല്ലാ കുട്ടികളെയും അതാത് വിഷയാധ്യാപകർ Teach mint ക്ലാസ്സ് മുറികളിൽ ആ വിഷയം പഠിക്കാനായി തയ്യാറാക്കി. തുടർന്ന് വിക്ടേഴ്സ് ചാനലിലെ ടൈം ടേബിൾ പ്രകാരം എല്ലാ ദിവസവും 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നൽകി കൊണ്ടിരുന്നു.

ഓൺലൈൻ പരീക്ഷ

കോവിഡ് സാഹചര്യം കുറഞ്ഞ സമയത്ത് കുട്ടികളുടെ പഠനപുരോഗതി ഉറപ്പുവരുത്തുന്നതിനു വേണ്ടി ഘട്ടം ഘട്ടമായി അവരുടെ നോട്ട് ബുക്ക് പരിശോധനയും നടത്തി. പകുതിയിലധികം കുട്ടികളും എല്ലാ നോട്ടുകളും പൂർത്തിയാക്കിയവരായിരുന്നു. പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികൾക്ക് അധ്യാപകർ വേണ്ട നിർദ്ദേശങ്ങൾ നൽകി. ആഗസ്ത് മാസത്തിൽ 8, 9, 10 ലെ കുട്ടികൾക്ക് എല്ലാ വിഷയത്തിന്റെയും ഓൺലൈൻ പരീക്ഷ ടൈം ടേബിൾ പ്രകാരം നടത്തി. ഇത് പിന്നീട് കുട്ടികളോട് സ്ക്കൂളിൽ എത്തിക്കാൻ ആവശ്യപ്പെടുകയും അധ്യാപകർ അത് വിലയിരുത്തുകയും ചെയ്തു.

പിന്നാക്കക്കാർക്ക് പഠന പിന്തുണ

നവംബർ 1 ന് വിദ്യാലയങ്ങൾ ഓഫ് ലൈൻ സംവിധാനത്തിലേക്ക് മാറിയതിനു ശേഷം നടന്ന വിജയഭേരിയുടെ മീറ്റിംഗിൽ കിട്ടിയ നിർദ്ദേശങ്ങളനുസരിച്ച് 8, 9 ക്ലാസ്സുകളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക മൊഡ്യൂൾ (ഭാഷ, ഇംഗ്ലീഷ്, ഗണിതം) പ്രകാരം ക്ലാസ്സെടുക്കാൻ തീരുമാനിക്കുകയും ഇതിനായി തയ്യാറാക്കിയ മൊഡ്യൂൾ വിഷയാധ്യാപകർ ത് ക്ലാസ്സിൽ പരിശീലിപ്പിക്കാനുള്ള നിർദ്ദേശം നൽകി.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

ഡിസംബർ മാസത്തിൽ 10-ാം ക്ലാസ്സിൽ ഒരു പരീക്ഷ നടത്തി കുട്ടിളെ മാർക്ക് അനുസരിച്ച് തരം തിരിച്ചു. ഡിസംബറിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,"Effective Parenting" എന്ന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ഏകദേശം 60% രക്ഷിതാക്കൾ പങ്കെടുത്തു. ക്ലാസ്സ് നയിച്ചത് സ്ക്കൂളിലെ തന്നെ അധ്യാപകരായ അബ്ദുൾ ജലീൽ , അബ്ദുൾ നാസർ എന്നിവരായിരുന്നു. രണ്ട് ദിവസങ്ങളിലായിട്ടാണ് ഇത് സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ്

ജനുവരിയിൽ (14.01.22 ) O Kസനഫിർ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഒരു മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

Motivation Class

SSLC പഠന ക്യാമ്പ്

പാഠഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഫെബ്രുവരി 7 മുതൽ SSLC പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആദ്യത്തെ പത്ത് ദിവസം കഴിഞ്ഞപ്പോൾ കുട്ടികളുടെ പഠനപുരോഗതിയറിയുന്നതിന് ഒരു റിവ്യൂ ടെസ്റ്റ് നടത്തി. കൂടാതെ March 3 മുതൽ 8 വരെ ജില്ലാപഞ്ചായത്തും ഡയറ്റും സംയുക്തമായി തയ്യാറാക്കിയ Pre-model ചോദ്യപേപ്പറനുസരിച്ച് പരീക്ഷ നടത്തി. ഇതിന്റെ ഉത്തരക്കടലാസുകൾ അധ്യാപകർ മൂല്യനിർണ്ണയം നടത്തിവരുന്നു. March 16 ന് ആരംഭിക്കുന്ന SSLC മോഡൽ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു. കൂടാതെ 10 ലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു . പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി അതിന്റെ കോപ്പി വിതരണം ചെയ്യുകയും അവർക്ക് പ്രത്യേക ശ്രദ്ധ നൽകി വരികയും ചെയ്യുന്നു. കൂടാതെ 10-ാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും അധ്യാപകർക്ക് വീതിച്ച് നൽകി (ദത്തെടുക്കൽ ) പ്രത്യേക ശ്രദ്ധ നൽകി വരുന്നു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ

പ്രത്യേക പരിഗണന അർഹിക്കുന്ന 30 കുട്ടികൾ പഠിക്കുന്ന GHSS കാരക്കുന്ന് ഭിന്നശേഷി സൗഹൃദ വിദ്യാലയമാണ് എന്നതിൽ തെല്ലും സംശയമില്ല.എല്ലാ അധ്യാപകരും സഹപാഠികളും ഇവർക്ക് പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്നുണ്ട്.

കോവിഡ് മഹാമാരി നിലനിന്ന സമയത്തും നമ്മുടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ സന്തോഷം വീണ്ടെടുക്കാനും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.

ഹയർ സെക്കൻ്ററി വിഭാഗം സൗഹൃദ ക്ലബിൻ്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി online ആയി Nov.1 കേരള പിറവി ദിനാചരണം നടത്തി

ലോക ഭിന്നശേഷി ദിനമായ Dec .3ന് "സർഗോത്സവം " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ സക്കീന ടീച്ചർ, ഹെസ് മിസ്ട്രസ്സ് ഖദീജ ടീച്ചർ എന്നിവർ പരിപാടിയിൽ ഭിന്നശേഷി ദിനസന്ദേശം നൽകി.നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയായിരുന്ന അത്.

കുട്ടികളുടെ മികവാർന്ന സർഗവാസനകൾ എല്ലാവരുടെയും കണ്ണിൽ കുളിർമയേ കുന്നതായിരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ്

ഗ്രന്ഥശാല

എൻ.സി.സി

എൻ.എസ്.എസ്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്കൗട്ട് & ഗൈഡ്സ്

ജൂനിയർ റെഡ് ക്രോസ്

വിദ്യാരംഗം‌

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആർട്‌സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

ടൂറിസം ക്ലബ്ബ്

ആനിമൽ ക്ലബ്ബ്

ഫിലിം ക്ലബ്ബ്

മറ്റ്ക്ലബ്ബുകൾ

സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് വിവിധ ഭരണ സമിതികളാണ്. മേല്പറ‍ഞ്ഞവ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി.

സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി

എൻ.പി. മുഹമ്മദ്
പി.ടി.എ. പ്രസിഡൻ്റ്
ഷംസുദ്ദീൻ
എസ്.എം.സി. ചെയർമാൻ

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾ മാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി. ബഹു. ഷംസുദ്ദീനാണ് ഇപ്പോഴത്തെ ചെയർമാൻ. ബഹു. എൻ.പി. മുഹമ്മദാണ് ഇപ്പോഴത്തെ പിടിഎ പ്രസിഡണ്ട്.

സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022

ഖദീജ സി

ഹെഡ്മിസ്ട്രസ്
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ: 0483 2840997, 08301054026, 8547436623
ഇ-മെയിൽ ghskarakunnu@gmail.com
സക്കീന എൻ

പ്രിൻസിപ്പൽ
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ: 0483 2841347
ഇ-മെയിൽ principal11158@gmail.com</p

വിദ്യാലയത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠനനിലവാരം, ബോധനം, അധ്യാപകരുടെ അക്കാദമിക് മികവ് , പുരോഗതി, മാനേജ്മെന്റ്, പ്രത്യേക പരിഗണനവേണ്ട കുട്ടികളുടെ വികാസം, ആരോഗ്യം, ശുചിത്വം, പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സമൂഹപങ്കാളിത്തം തുടങ്ങി സകല കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കുന്നത് സ്കൂളിലെ പ്രധാന അധ്യാപകരാണ്. കൂടാതെ വിദ്യാലയാന്തരീഷം, കളിസ്ഥലം, കളിയുപകരണങ്ങൾ, ക്ളാസ്മുറി, വൈദ്യുതി അനുബന്ധ ഉപകരണങ്ങൾ, ലാബ്, ലൈബ്രറി, റാമ്പ്, ഉച്ചഭക്ഷണം, കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സംവിധാനം തുടങ്ങിയ മേഖലകളിലും അവർ ശ്രദ്ധ പുലർത്തുന്നു. സർക്കാർ പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതും സ്കൂളിലെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന സക്കീന ടീച്ചറും ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്ന ഖദീജ ടീച്ചറും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്. ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തി-പരിചയ, സയൻസ്, ഗണിത മേളകളിൽ വാങ്ങിക്കുന്ന ഓരോ വിജയവും ഈ മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യവുമുണ്ട്. ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപികമാർ മറ്റ് അധ്യാപക,അധ്യാപികമാർ വരെ കുട്ടികളോടൊപ്പം ഒരു കുടുംബം പോലെയാണ് ഇവിടെ കഴിയുന്നത്. ഇതാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്നിന്റെ വിജയവും.