ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി

Schoolwiki സംരംഭത്തിൽ നിന്ന്

പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി. ബഹു. എൻ. പി. മുഹമ്മദാണ് ഇപ്പോഴത്തെ ചെയർമാൻ.