ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

JRC (Unit no: JRC/ML/48022)

ജൂനിയർ റെഡ് ക്രോസ് യുവതലമുറയിൽ സേവനസന്നദ്ധത, സ്വഭാവ രൂപീകരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം എന്നീ ഉൽകൃഷ്ട ആദർശങ്ങൾ രൂഢമൂലമാക്കുന്നതിനു വേണ്ടി രൂപീകൃതമായ ജൂനിയർ റെഡ് ക്രോസിൻറെ ഒരു യൂണിറ്റ് ജി.എച്ച്.എസ്.എസ് കാവനൂരിലും 2015 മുതൽ പ്രവർത്തിച്ചുവരുന്നു. ഹെഡ്മിസ്ട്രസ് അജിത ടീച്ചർ കൺവീനറും അധ്യാപകരായ അഹ്‍മദ് സഗീർ, അസ്മാബി എന്നിവർ കൗൺസിലർമാരും ആയ ഒരു കമ്മിറ്റി ഇതിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 8, 9, 10 ക്ലാസുകളിലെ നൂറു കുട്ടികൾ ഇതിൽ അംഗങ്ങളാണ് എട്ടാംക്ലാസിൽ A Level പരീക്ഷയും ബിൽ ഒമ്പതാം ക്ലാസിൽ B Level പരീക്ഷയും പത്താംക്ലാസിൽ C Level പരീക്ഷയും നടത്തിവരുന്നു. കലാ കായിക മത്സരങ്ങൾ, മറ്റു പാഠ്യേതര പ്രവർത്തനങ്ങൾ, എന്നിവ സംഘടിപ്പിക്കുന്നതിന് ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ സേവനം ലഭ്യമാണ്. ആരോഗ്യം, സേവനം, സൗഹൃദം എന്നതാണ് ജൂനിയർ റെഡ് ക്രോസിന്റെ ആപ്തവാക്യം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, ക്വിസ് മത്സരം, ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു. കോ വിഡ് മഹാമാരിയുടെ കാലത്ത് കരുതലിന് ഒരു കൈത്താങ്ങ്, മാസ്ക് നിർമ്മാണം ചലഞ്ച് സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ പരിസര ശുചീകരണം തുടങ്ങിയവ  തുടങ്ങിയവ നടത്തിവരുന്നു.

48022 jrc പരിസ്ഥിതി ദിനത്തിൽ വ‍ൃക്ഷത്തെെ വെച്ച‍ു പിടിപ്പിക്ക‍ുന്ന‍ു
48022 jrc സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗ മത്സരം