ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്. എസ്. എസ്. കാവനൂർ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വര‍ുന്ന‍ു. 2021-22 വർഷത്തെ വിദ്യാരംഗം വിദ്യാരംഗം കലാ സാഹിത്യ വേദിയ‍ുടെ ഉത്ഘാടനം പ്രസിദ്ധ നാടൻപാട്ട് കലാകാരൻ ശ്രീ അത‍ുൽ നറ‍ുകര നിർവ്വഹിച്ച‍ു. ഓൺലെെനായി നടന്ന പരിപാടിയിൽ ക‍ുട്ടികള‍ുടെ വിവിധ കലാപരിപാടികൾ ഉണ്ടായിര‍ുന്ന‍ു. ജ‍ൂൺ 19 വായനാദിനത്തോടന‍ുബന്ധിച്ച് പ്രഭാഷണം, വായനക്ക‍ുറിപ്പ്, പോസ്റ്റർ നിർമ്മാണം ത‍ുടങ്ങിയ മത്സരങ്ങൾ നടത്തി. ബഷീർ ദിനവ‍ുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്രങ്ങല‍ുടെ അവതരണം, ചിത്ര രചന എന്നിവ നടത്തി. അരീക്കോട് ഉപ ജില്ലാ തല സർഗ്ഗോത്സവത്തിൽ ജി.എച്ച്. എസ്. എസ്. കാവനൂരിലെ ക‍ുട്ടികൾ പങ്കട‍ുത്തു.കഥ, കവിത, ആസ്വാദനം, കാവ്യാലാപനം, നാടന പാട്ട് എന്നീ ഇനങ്ങളിൽ സ്ക‍ൂൾ തല ശിൽപശാലകൾ നടത്തി. അരീക്കോട് ഉപ ജില്ലാ തല സാഹിത്യോത്സവത്തിൽ സ്ക്ക‍ൂളിലെ ആദിത്യൻ. പി. ടി ഹെെസ്ക്ക‍ൂൾ വിഭാഗം കാവ്യാലാപനത്തിൽ ത‍ുടർച്ചയായി മ‍ൂന്നാം തവണയ‍ും ഒന്നാം സ്ഥാനം നേടി. ത‍ുടർന്ന് ജില്ലാ സാഹിത്യോത്സവത്തിൽ കാവ്യാലാപനത്തിൽ പങ്കട‍ുത്ത് ആദിത്യൻ പി. ടി രണ്ടാം സ്ഥാനം നേടി സ്ക്ക‍ൂളിന്റെ അഭിമാന താരമായി.