ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞ‍ു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിന്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.


  • 4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.


  • ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.


  • വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്‍തകവിതരണം നടത്തി വരുന്നു.


  • സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.


  • ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.


  • സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിൻ്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.


  • പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.


  • യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.


  • നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.


  • ക്ലാസ് റ‍ൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇൻറർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.


  • 'കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.


  • വിശാലമായ കളിസ്ഥലം, ബാഡ്മിൻ്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.
കിണർ
അടുക്കള
അടുക്കള
ഐ ടി ലാബ്
സയൻസ് ലാബ്
ലൈബ്രറി
സ്‍കൂൾ ഗ്രൗണ്ട്
ഓഡിറ്റോറിയം
ഓഡിറ്റോറിയം