ജി.എച്ച്.എസ്.എസ്. തിരുവാലി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

തിരുവാലി സ്കൂളിൽ നേച്ചർക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു.ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു.

വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു.ഓൺലൈൻ വഴി കുട്ടികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി . കൊറോണക്കാലത്ത് കുട്ടികൾക്കു മാനസികവും ശാരീരികവുമായ ഉല്ലാസം നല്കാൻ ഇത് ഏറെ ഉപകരിച്ചു. അഞ്ചാം ക്ലാസ്സ് മുതൽ 10ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു.