ജി.എച്ച്.എസ്.എസ്. തിരുവാലി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ  തിരുവാലി ഗവ:.ഹയർസെക്കൻഡറി സ്കൂളിൽ  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ വിപുലമായി നടത്തപ്പെട്ടു. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം, SPC യുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ പോസ്റർ പ്രദർശനം ,ജെ ആർ സി കുട്ടികൾ നടത്തിയ പ്രതിജ്ഞ, ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച  ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രസന്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

കേരളപ്പിറവി ദിനത്തിൻറെ തലേന്നാൾ (ഒക്ടോബർ 31-ന് ) സ്കൂളിൽ നാനൂറോളം പെൺകുട്ടികൾ പങ്കെടുത്ത ലഹരിവിരുദ്ധ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചു.ഇത് ഏറെ ജനശ്രെദ്ധയും മാധ്യമശ്രദ്ധയും ആകർഷിച്ചു. തുടർന്ന് ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും, മാർഗ്ഗം കളിയുംഏറെ ആകർഷകമായി. ഒടുവിൽ അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിരക്കളിയും ഉണ്ടായി. ജില്ലാപഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീ.എ.പി.ഉണ്ണികൃഷ്ണൻ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു .


കേരളപ്പിറവി ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ കൌതുകമുണർത്തി.തുടർന്ൻ കുട്ടികളുടെ ഫോര്മേഷനും ഉണ്ടായി. ലഹരിവിരുദ്ധ സന്ദേശവുമായി അധ്യാപികമാർ അവതരിപ്പിച്ച നൃത്തശില്പം ,ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകുന്നതായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി റാണി സ്വാഗതം ആശംസിക്കുകയും, സ്കൂൾ ഹെഡ്മിസ്ട്രസ്  സുജാത കെ.വി;. കൃതജ്ഞത നിർവഹിക്കുകയും ചെയ്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ. ടി. രമേശ്‌ അവർകൾ വിദ്യാർത്ഥികൾ ക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത ശേഷമാണ് ഈ ചടങ്ങ് അവസാനിച്ചത് .


ഉച്ചക്കുശേഷം സ്കൂൾ അങ്കണത്തിൽ നിന്നും തോടയം ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളുമായി മുഴുവൻ വിദ്യാർഥികളും റാലിയിൽ അണിനിരുന്നു , .സ്കൂളിലെ വിവിധ സന്നദ്ധ യൂണിറ്റുകളായ ജെ .ആർ.സി.,  എസ്.പി.സി തുടങ്ങിയ സംഘടനയിലെ കുട്ടികൾ ഇതിന് നേതൃത്വം നൽകി.

തുടർന്ൻ ലഹരിവിരുദ്ധ സന്ദേശവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ  ജി.എച്ച്.എസ്.എസ്. തിരുവാലിയിലെ കുട്ടികളും അണിനിരന്നു .ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികൽക്കുപുറമേ , രക്ഷകർത്താക്കളും, അദ്ധ്യാപകരും, അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്.