ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

കൺവീനർ :ഐഷാബി. സി.പി.

ആമുഖം

വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു ഹിന്ദി ക്ലബ് സ്കൂളിനുണ്ട്. 2020_21 അധ്യയന വർഷത്തിൽ പുല്ലങ്കോട് ഹൈസ്കൂൾ ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷാഭിരുചിയും, അക്ഷര ജ്ഞാനവും വർദ്ധിപ്പിക്കുന്നതിൻെറ ഭാഗമായി നിരവധി പാഠ്യ-പാഠ്യേതര പദ്ധതികൾ തയ്യാറാക്കി.

ചിത്ര പ്രദർശനം, കുട്ടിക്കവിത പ്രദർശനം തുടങ്ങി ദൃശ്യ മാധ്യമങ്ങളിലൂടെ അക്ഷരങ്ങളെ പരിചയപ്പെടുത്തി പദങ്ങൾ ചേർത്ത് വായിക്കാനുള്ള ക്ഷമത ഉണ്ടാക്കി എടുക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം.

പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

വായനാ ദിനം

സ്വാതന്ത്ര്യദിനം

ഹിന്ദി ദിനാചരണം

മറ്റ് പ്രവർത്തനങ്ങൾ

ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ നടപ്പിലാക്കി വരുന്ന സുരീലി ഹിന്ദിയുടെ തുടർ പ്രവർത്തനങ്ങൾ ഡിസംബർ പത്തിന് തുടങ്ങി വെച്ചു. കുട്ടികളിലെ ഭാഷ നൈപുണ്യം, സർഗാത്മകത എന്നിവ പരിഭോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി നടകവാതരണം, കവിതാലാപനം, കഥാവിഷ്കാരം, ആംഗ്യപ്പാട്ടുകൾ എന്നിവ കുട്ടികളെ കൊണ്ട് അവതരിപ്പിച്ചു.