ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം നമുക്ക് കൊറോണയെ

നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ്. കൊറോണ എന്ന മഹാമാരി ലോകത്ത് വൻ നാശനഷ്ടമാണ് വിതച്ചത്. 2019നവംബർ 17ന് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഇറ്റലിയും, സ്പെയിനും, ഇറാനും, അമേരിക്കയും വൻ പ്രതിസന്ധിയിലാണ്. ലോകത്തെ ആകെ മരണം ഒരു ലക്ഷം കടന്നു. ഈ അവസ്ഥ വരാതിരിക്കാൻ നമ്മൾ പ്രതിരോധിച്ചേ മതിയാകൂ. ഈ മഹാമാരിയെ നശിപ്പിക്കണമെങ്കിൽ ചില മുൻകരുതലുകൾ എടുക്കണം. എന്നാൽ മാത്രമേ കൊറോണയെ നശിപ്പിക്കാനാവൂ. നാം എടുക്കേണ്ട മുൻകരുതലുകൾ ഇടയ്ക്കിടെ സോപ്പോ, ഹാൻഡ് വാഷോ, സാനിറ്ററോ ഉപയോഗിച് കൈകൾ നന്നായി കഴുകുക. കൈ കഴുകാതെ കണ്ണിലോ, മൂക്കിലോ , വായിലോ തൊടരുത് തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക. ഇത് കൊണ്ട് മാത്രം കൊറോണയെ തുരത്താനാവില്ല. അതിനാലാണ് ലോക്‌ഡോൺ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. പുറത്ത് പോയിട്ടുണ്ടെങ്കിൽ കൈകൾ സോപ്പിട്ട് വൃത്തിയാക്കിയതിനു ശേഷം വീട്ടിൽ കയറുക. കൊറോണ വൈറസ് 14 മണിക്കൂറിനുള്ളിൽ ആരുടെയെങ്കിലും ദേഹത്തുകയറിയില്ലെങ്കിൽ അത് നശിച്ചുപോകും. വൈറസ് ബാധയേറ്റുകഴിഞ്ഞാൽ അവർക്ക് ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാവുക. കൊറന്റൈനിൽ ഇരിക്കുന്ന സമയത്ത്, എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ നേരിട്ട് ഹോസ്പിറ്റലിൽ പോവാതെ ദിശയിലെ നമ്പറായ 1056 എന്ന നമ്പറിലേയ്ക്ക് വിളിക്കുക

അനുഗ്രഹ പി.
5 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം