ജി.എച്ച്.എസ്.എസ്. മാലൂര്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്


സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ ധീരനായ വീരപഴശ്ശിക്ക് അഭയം നൽകിയപുരളിമലയുടെ താഴ്പാരത്ത് സൂര്യ തേജസ്സോടെ തലയുയർത്തി നിൽക്കുന്ന മാലൂർ ജി എച്ച് എസ് എസ് നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി 1982 ൽ പ്രവർത്തനമാരംഭിച്ചു. മാലൂർ ഗ്രാമപഞ്ചാത്തിൽ തോലമ്പ്ര വില്ലേജിലാണ് ആദ്യകാലത്ത് ക്ലാസ് നടന്നത്, പിന്നീട് ശ്രീ പി സി ചാക്കോ സംഭാവന ചെയ്ത സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുൻപന്തിയിലാണ് മാലൂരിലെ കുട്ടികൾ. കുട്ടികളുടെ മാനസികവും ശാരീരകവുമായ ലക്ഷ്യങ്ങൾ വച്ച് എൻ സി സി, ജെ ആർ സി, എസ് പി സി , ലിററിൽ കൈററ്സ് തുടങ്ങിയ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.

സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികാസം ലക്ഷ്യം വച്ച് എൻ എസ് എസ് പ്രവർത്തിക്കുന്നു. തടയണ നിർമ്മാണങ്ങൾ വൃദ്ധ സദനങ്ങൾ, അഗതി മന്ദിര സന്ദശനവും ശുചീകരണ പ്രവർത്തനങ്ങളും പ്രകൃതി പഠന ക്യാമ്പും മററും വിജയകരമായി നടത്തി വരുന്നു.