ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
സുമയ്യ.യു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ

പഠനത്തോടൊപ്പം സഹജീവി സ്നേഹവും സേവനതൽപരതയും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കന്ററി സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാഷണൽ സർവീസ് സ്കീം (NSS ) യൂണിറ്റ് മൂത്തേടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

       വളരെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കഴിഞ്ഞ NSS യൂണിറ്റ് 2016-17 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെടുകയും സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീ. ഗഫൂർ കല്ലറ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ദേശീയ-സംസ്ഥാന തലത്തിൽ ധാരാളം മികച്ച വാളണ്ടിയർമാരെ സംഭാവന ചെയ്യാൻ സാധിച്ച യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധാരാളം മാതൃകാപരമായ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ട്. സഹപാഠിക്കൊരു സ്നേഹവിട് എന്ന പേരിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയത് ,പച്ചക്കറി കൃഷി, നെൽകൃഷി, ജൈവ അരി വിതരണം, മായം ചേർക്കാത്ത വെളിച്ചെണ്ണ, എള്ള് കൃഷി, വിനാഗിരി നിർമ്മാണം. മഴവെള്ളത്തിൽ നിന്ന് കുടിവെള്ളം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പ്രളയ ദുരിതാശ്വാസ പ്രർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ ,ദിനാചരണങ്ങൾ, ഷോർട്ട് ഫിലിം നിർമാണം, ജില്ലാ ആശുപത്രിയിൽ ഭക്ഷണ വിതരണം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.

    കൗമാരക്കാരായ കുട്ടികളിൽ അച്ചടക്കബോധവും, പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിന് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രയോജനം ചെയ്യുന്നു. (ശ്രീ. ഗഫൂർ കല്ലറ, ശ്രീ.മുഹമ്മദ് റസാക്ക്, ശ്രീമതി. റമീന കെ.എം, എന്നീ അധ്യാപകർക്ക് ശേഷം ശ്രീമതി. യു. സുമയ്യ യാണ് ഇപ്പോൾ എൻ.എസ്.എസിന് മേൽനോട്ടം വഹിക്കുന്നത്.

മികച്ച എൻ.എസ്.എസ്.യൂണിറ്റിനുള്ള പുരസ്കാരം ഏറ്റു വാങ്ങുന്നു.
മികച്ച പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ശ്രി. ഗഫൂർ കല്ലറ.

എൻ.എസ്.എസ്.പ്രവർത്തനങ്ങളിലൂടെ.