ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യ-ചരിത്ര അവബോധം വളർത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വളരെ സജീവമായ സാമൂഹ്യശാസ്ത്ര ക്ലബ്‌ സ്കൂളിൽ പ്രവർത്തിക്കുന്നു. സാമൂഹ്യശാസ്ത്ര അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2022 ജൂലൈ 20 ന് ഈ അക്കാദമിക വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.  സോഷ്യൽ സയൻസ് ക്ലബ്ബ് പ്രതിനിധികളായി മെഹ്റിൻ (9G) ഷഫാൻ (8D) എന്നീ കുട്ടികളെ തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 15/8/22ന്  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഓൺലൈൻ ക്വിസ് മൽസര൦ സംഘടിപ്പിച്ചു ഷിഹാൻ 9G , ഫാത്തിമ ഫിദ 10 H, അലീഷ മനീഷ് 10G എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് ഗാന്ധി ജയന്തി ക്വിസ് മൽസരം സംഘടിപ്പിച്ചു.ഷഫാൻ 8D, ഭഗത് കിരൺ 8F , ക്രിസ്റ്റീന ജോസഫ് 9D , റിൻഷ ഷെറിൻ 10D എന്നീ  കുട്ടികൾ ഒന്നാം സ്ഥാനം നേടി

ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ  ഓരോ ക്ലാസിലും മനുഷ്യാവകാശ സന്ദേശം നൽകി

.