ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19

ചൈനയിലെ വുഹാനയിൽ നിന്ന് പൊട്ടി മുളച്ച ഒരു വൈറസാണ് കൊറോണ . ഈ ഒരു വൈറസിനെ പേടിച്ച് ലോകം മുഴുവൻ സ്വന്തം വീടുകളിൽ ഒതുങ്ങി ഇരിക്കേണ്ട അവസ്ഥയാണ് വന്നത്. ഇങ്ങനെയുള്ള പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ നിർദേശങ്ങൾ സർക്കാർ നമുക്ക് തന്നിട്ടുണ്ട് .അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവയാണ്.

അമേരിക്ക, ഇറ്റലി, സ്പൈൻ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ കോവിഡ് 19 ഭീകരമായ രീതിയിൽ പടരുമ്പോൾ വികസ്വര രാജ്യമായ ഇന്ത്യ ഇതിനെ കുറെയൊക്കെ ചെറുത്ത് തോൽപ്പിക്കുന്നത് ആശ്വാസകരമാണ്. ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളമാണ് ഈ ചെറുത്ത് നിൽപിൽ മുന്നിൽ നിൽക്കുന്നത്: ഈ ഭീകരമായ വൈറസ് നമ്മളെ ഒരു പാട് കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. അനാവശ്യമായ യാത്രകൾ, ആശുപത്രി സന്ദർശനം, ആഘോഷങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിവയൊക്കെ ഒഴിവാക്കിയാലും പ്രശ്നങ്ങളൊന്നും വരാനില്ല. ഈ കാലയളവിൽ വീട്ടിലുണ്ടാക്കുന്ന മായമില്ലാത്ത ഭക്ഷണം കഴിക്കാൻ നമ്മൾ ശീലിച്ചു.ഇത് മനുഷ്യരാശിക്ക് ഒരു പാഠമാണ്. മനുഷ്യൻ്റെ വെട്ടി പ്പിടിക്കലിനും അത്യാർത്തിക്കുമുള്ള ഒരു മഹത്തായ പാഠം.

നീഹാർ.ബി.ആർ
7 ജി എച് എസ് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം