ജി.എച്ച്.എസ്.എസ്. വാഴക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
    2010 ൽ  കേരളത്തിൽ സ്റ്റുഡൻറ് പോലീസ് ക്യാഡറ്റ് പദ്ധതി ആരംഭിച്ചതു മുതൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു എസ് പി സി യൂണിണിറ്റ് ഈ സ്കൂളിലും പ്രവർത്തിച്ചുവരുന്നു. യൂണിറ്റ് നമ്പർ MM 179. ആദ്യ ബാച്ച് 2014 മാർച്ചിൽ പരിശീലനം പൂർത്തിയാക്കി.2021 മാർച്ചിൽ എട്ടാമത്തെ ബാച്ചും പരിശീലനം പൂർത്തിയാക്കിക്കാഴിഞ്ഞു. പരേഡ്, കായിക പരിശീലനം, ഇൻഡോർ ക്ലാസ്സുകൾ, കമ്മ്യൂണിറ്റി പ്രോജക്ടുകൾ, ഫീൽഡ് വിസിറ്റ് , അവധിക്കാല ക്യാമ്പുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുമായി എസ് പി സി ജൈത്രയാത്ര തുടരുന്നു. മലയാളം അധ്യാപകനായ അഷ്റഫ് ഇ കെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സാമൂഹിക ശാസ്ത്രാധ്യാപികയായ  അൻസമ്മ പി ജെ അഡീഷണർ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും പ്രവർത്തിച്ചു വരുന്നു. വാഴക്കാട് പോലീസ് സ്റ്റേഷനിലെ സുഭാഷ്, ഫസീല എം എന്നിവരാണ്‌ ഡ്രിൽ ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കുന്നത്. 
പ്രമാണം:SPC
SPC
SPC
SPC