ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/അമ്മുവിന്റെ ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ ഓർമ്മപ്പെടുത്തൽ

അമ്മേ ഞാൻ അപ്പുറത്തെ മിന്നുവിന്റെ വീട്ടിലേക്ക് കളിക്കാൻ പോകുകയാണ്. ഞാൻ കുറച്ച് കഴിഞ്ഞെ വരൂ ....

       അമ്മു മിന്നുവിന്റെ വീട്ടിലെത്തി  . അവിടെ മിന്നുവിന്റെ അച്ഛൻ ടി.വി കാണുകയായിരുന്നു. ടി.വി യിലെ പ്രധാന വാർത്ത കോവിഡ് 19 നെ ക്കുറിച്ചായിരുന്നു. ഞാനും മിന്നുവും ഉമ്മറത്ത് മണ്ണപ്പം ചുട്ട് കളിക്കുകയാണ്. പക്ഷെ ഞങ്ങൾ രണ്ടു പേരുടെയും ശ്രദ്ധ വാർത്തയിലായിരുന്നു. എങ്കിലും ഞങ്ങൾ അത് കാര്യമായി എടുത്തില്ല.
         അപ്പോഴാണ് അപ്പുറത്തെ ശാന്തേച്ചി വന്ന് പറഞ്ഞത്. തൊട്ടടുത്ത വീട്ടിലെ ദുബായിൽ നിന്ന് വന്ന ആൾക്ക് പോസറ്റീവാണെത്രേ......! എന്ന്. ഇത് കേട്ടപ്പോൾ ഞങ്ങൾക്ക് പേടിയായി. ഇത്ര നാൾ നമ്മൾ വാർത്തയിലല്ലേ കോവി ഡ് 19 നെ ക്കുറിച്ച് അറിഞ്ഞിരുന്നത് . ഇന്ന് ഇപ്പൊ ഇതാ.... തൊട്ടടുത്ത് നമ്മുടെ നാട്ടിൽ തന്നെ . അയ്യോ ...........
          അപ്പോഴാണ് ഞങ്ങൾക്ക് കോവി ഡ് 19 ന്റെ ഗൗരവം മനസ്സിലായത് . പെട്ടെന്ന് തന്നെ ഞങ്ങൾ കൈയും കാലുമൊക്കെ വൃത്തിയായി കഴുകി വീട്ടിലേക്ക് പോയി. എന്നിട്ട് അമ്മയോട് പറഞ്ഞു: ഇനി ഞാൻ പുറത്ത് പോവില്ല. അമ്മ പറഞ്ഞത് പോലെ വൃത്തിയോടെ ശ്രദ്ധയോടെ വീട്ടിൽ തന്നെ ഇരുന്നു കൊള്ളാം. അമ്മ പുഞ്ചിരിച്ചു
നഫീസത്ത് ഹസ്ന
3A ജി.എച്ച്.എസ്.എസ്.ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ