ജി.എച്ച്.എസ്.എസ് നാവായിക്കുളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എയിറോബിക്‌സ്

പെൺകുട്ടികൾക്ക് ശാരീരികവും മാനസികവുമായ കരുത്ത് പകരുന്നതിനു സംഗീതത്തിൻറെ താളവുമായി എയിറോബിക്സ് നാവായിക്കുളം സ്കൂളിലും തുടക്കം കുറിച്ചു



ഗാന്ധി ദർശൻ ക്ലബ്

.......ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകം മുഴുവൻ പഠിയ്ക്കുകയും, പഠിപ്പിയ്ക്കപ്പെടുകയും ചെയ്യുമ്പൊഴും, ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, ശുചിത്വം തുടങ്ങിയ ഭാരതത്തിൻറെ ആത്മഭാവത്തോടു ചേർന്നു നിൽക്കുന്നതും, ഇവിടുത്തെ പ്രകൃതിയോടും, സമൂഹത്തോടും നീതിപുലർത്തുന്നതുമായ പദ്ധതികൾ ഗാന്ധിജി ജനിച്ചു ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യയുടെ മണ്ണിൽ പൂർണ്ണമായിട്ടില്ല എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. ഗാന്ധിയൻ ദർശനങ്ങൾ പുതിയ തലമുറയിൽ എത്തിക്കുക” എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗാന്ധി ദർശൻ ക്ലബിന് തുടക്കം കുറിച്ചത്.

2021 -22 അധ്യയന വർഷത്തിൽ ഗാന്ധി ദർശൻ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി സംഘടിപ്പിച്ചു .

ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലോഷൻ നിർമ്മാണം സോപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടികൾ ഗാന്ധിയൻ മാർഗ്ഗം സ്വീകരിക്കേണ്ട ആവശ്യകതയെപ്പറ്റിയും സ്വായം പര്യാപ്തത കൈവരിക്കേണ്ടതിനെ പറ്റിയും ഉൽഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് കുട്ടികളോടായി പറയുകയുണ്ടായി. പി റ്റി  എ പ്രസിഡന്റ് മറ്റ് അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.







അറബിക് ക്ലബ്

അറബിക് അധ്യാപികയായ താഹിറ ടീച്ചറിന്റെ അധ്യക്ഷതയിൽ അറബിക് ഭാഷാദിനം, സ്വാതന്ത്ര്യ ദിനം എന്നിവയുമായി  ബന്ധപ്പെട്ട് ക്വിസ്, പ്രസംഗമത്സരം  പോസ്റ്ററുകൾ തയ്യാറാക്കൽ, തുടങ്ങിയവ സംഘടിപ്പിച്ചു.