ജി.എച്ച്.എസ്. അയിലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അയിലം ഗവൺമെന്റ് ഹൈസ്ക്കൂളിൽ താഴെ പറയുന്ന സൗകര്യങ്ങൾ ലഭ്യമാണ്.

  • ഈ സ്കൂൾ രണ്ട് നിലകളുളള കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു.
  • ആകെ 26 ക്ലാസ് മുറികൾ ഉണ്ട്.
  • ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ പത്ത് ക്ലാസ് വരെയാണ് ഉളളത്
  • ഈ സ്കൂളിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസുകൾ നടത്തുന്നുണ്ട്.നിലവിൽ ഹൈസ്കൂളിൽ മലയാളം മീഡിയം മാത്രമേ ഉളളൂ.
  • ഒരു സയൻസ് പാർക്ക് ഈ സ്കൂളിൽ ഉണ്ട്.
  • ഒരു ഐ.ടി ലാബ്,ഒരു സയൻസ് ലാബ് എന്നിവയും ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
  • 2344 പുസ്തകങ്ങളുടെ ശേഖരമുളള ഒരു ലൈബ്രറിയും ഈ സ്കൂളിൽ ഉണ്ട്.
  • ആകെ 5 ടോയിലറ്റ് ബ്ലോക്കുകൾ ഉണ്ട്(ആൺ കുട്ടികൾക്ക് 2-ഉം പെൺകുട്ടികൾക്ക് 3-ഉം).
  • കുട്ടികൾക്ക് സ്കൂളിൽ വരുന്നതിന് വാഹനം സൗകര്യം ലഭ്യമാണ്.(ഒരു മിനി ബസ് സ്കൂൾ വാഹനമായി ഉണ്ട്).
  • ലിറ്റിൽ കൈറ്റ്,സ്കൗട്ട് &ഗൈഡ്,ജൂനിയർ റെഡ് ക്രോസ് എന്നിവയുടെ യൂണിറ്റുകൾ സ്കൂളിൽ ഉണ്ട്.
  • ശാസ്ത്രക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്,പരിസ്ഥിതി ക്ലബ്,ഫിലിം ക്ലബ് തുടങ്ങി വിവിധ ക്ലബുകളുടെ പ്രവർത്തനം സ്കൂളിൽ നടക്കുന്നുണ്ട്.