ജി.എച്ച്.എസ്. എസ്. കുമ്പള/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

  

ലോകത്തെ മുൾമുനയിൽ നിർത്തിയ അവൻ
ഒരു നാൾ നമ്മുടെ നാട്ടിലും വന്നെത്തി.

ആറ്റം ബോംബിനോ യുദ്ധകൊപ്പുകൾക്കൊ
മുന്നിൽ മുട്ടുകുത്താത്ത
നഗ്ന നേത്രങ്ങളെ വെല്ലുവിളിച്ചവൻ!

 രാഷ്ട്രങ്ങളെയും വൻ നഗരങ്ങളെയും
എന്തിന്? രാഷ്ട്ര തലവന്മരെപ്പോലും ഭീതിയിലാഴ്ത്തിയവൻ.

അവനു പക്ഷപാതിത്ത്വമില്ലാ; അനുകമ്പയും.

ശവ കൂമ്പാരങ്ങൾ അടക്കം ചെയ്യാനാവാതെ ,
മരണക്കിടക്കപോലുമില്ലാതെ !
തേങ്ങുന്നു നിസ്സഹായമായ്‌ ലോകം.

മനുഷ്യൻ മനുഷ്യന്റെ വിലയറിയുന്നു; പരിമിതിയും.
പണമുണ്ടയിട്ടും കീശകൾ തപ്പുന്നു,
എണ്ണുന്നു നിമിഷങ്ങൾ...നാളുകൾ.

ജീവിതം ക്ഷണികമനെന്നറിയുന്നൂ മാനവരാശി.
മരണത്തോട് മല്ലിടുന്ന ജീവിതങ്ങൾ!
മിഴികൾ ശൂന്യതയിലേക്ക് നീങ്ങുന്നു....
മനുഷ്യൻ ഹാ! എത്ര നിസ്സാരമായ പദം!

നമുക്ക് തളരാതിരിക്കാം
"വ്യക്തിപരമായി അകലാം സാമൂഹികമായ അടുക്കാം"

ഭൂമി യിലെ മാലാഖ മാരുടെ വിയർപ്പിനാൽ,
സാന്ത്വനത്തിന്റെ ചിറകിനാൽ,
പറന്നുയരാം.

ഒരുമയുടെ രക്തതിനാൽ,
സഹാനുഭൂതിയുടെ കാരുണ്യം ചൊരിഞ്ഞിടാം
കരിയുന്ന പുൽ കൊടികൾക്ക്‌....

അമീന ഐ
8 E ജി.എച്ച്.എസ്. എസ്. കുമ്പള
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത