ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/'''മഹാമാരി'''

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകത്താകമാനമുള്ള ജനതയെ ഇളക്കിമറിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് ഒരു RNA ( Ribonucleic acid) വൈറസായ കൊറോണ .ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുടെയും തളർച്ചയാണ് ഇന്ന് നമുക്ക് ദൃശ്യമാകുന്നത്. മുൻപും ചൈനയിൽ കൊറോണ കണ്ടു പിടിച്ചിട്ടുണ്ട്. അതിനെക്കാളൊക്കെ വളരെ കൂടുതൽ ശക്തിയേറിയതും വളരെ മാറ്റങ്ങൾ ഉള്ളതുമാണ് പുതിയ കൊറോണ വൈറസ്.വളരെ വേഗം പെരുകുകയുംപടരുകയും ചെയ്യുന്ന ഈ വൈറസ് ജന്തുക്കളിൽ നിന്നാണ് മനുഷ്യരിലേക്ക് പകർന്നത് എന്ന്പറയുന്നു.മരുന്നിനും ശാസ്ത്രത്തിനും ഇന്നേ വരെഅണകെട്ടിനിർത്തുവാൻ സാധിക്കാത്ത ഈ പുതിയ കൊറോണയെ ശാസ്ത്രലോകം കോവിഡ് - 19 എന്നാണ്‌ വിളിക്കുന്നത്. Covid - 19 എന്ന പേരിന്റെ പൂർണ്ണ നാമം corona Virus desias - 2019 എന്നാണ് . മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ കോവിഡിന് ജീവനില്ലാത്ത പ്രതലത്തിൽ മണിക്കൂറുകൾ മാത്രമേ ആയുസ്സുള്ളൂ. ഒരു ജനിതക ഘടകവും അതിനു പുറമെ പ്രോട്ടീനിന്റെ ഒരാവരണവു മൂള്ള ഈ വൈറസിന് സ്വയം പ്രവർത്തിക്കുവാൻ കഴിയില്ല.ജീവനുള്ള ശരീരത്തിൽ കയറിയാൽ മാത്രമേ അതിന് പ്രവർത്തിക്കുവാനാവുകയുള്ളൂ.
ചൈനയിലെ വുഹാനിലെ പ്രസിദ്ധമായ ഒരു മാർക്കറ്റിലെ ഒരു ഇച്ചി വെട്ടുകാരനിലാണ് ആദ്യമായി കൊറോണ ഉടലെടുത്തത്.അയാളിൽ നിന്ന് ഡോക്ടറിലേക്കും കുടുംബത്തിലേക്കും വൈറസ് പകർന്നു.പനിയാണെന്നു കരുതി ചികിൽസിച്ച്, ഒടുവിൽ കോവിഡാണെന്ന് കണ്ടെത്തിയപ്പോഴേക്കും ലോകത്തിലേക്ക് ഈ വൈറസ് പടർന്നു. ഇന്നേ വരെയുള്ള മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു. അനേകലക്ഷം പേർ രോഗ ബാധിതരായി.ഇതിനു മുൻപ് പ്ലേഗും ഒട്ടനവധി പേരുടെ ജീവൻ കവർന്നു.ഇതിനു ശേഷം ഒട്ടനവധി നാശം സൃഷ്ടിച്ച കോവിഡിനെ who (ലോകാരോഗ്യ സംഘടന) മഹാമാരി എന്നാണ് പ്രഖ്യാപിച്ചത്. അതിവേഗം പടരുന്ന കോവിഡ് ആരോഗ്യം, ശ്രുചിത്വം, പരിസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കും
കൃത്യവും ശാസ്ത്രീയവുമായ വ്യായാമങ്ങളിലൂടെ നമുക്ക് നമ്മുടെ രോഗപ്രധിരോധ ശേഷി വർധിപ്പിക്കാം. ശാരീരിക വ്യായാമത്തിനൊപ്പം മാനസികോന്മേഷം നൽകുന്ന ചെസ് , കാരംസ് എന്നിങ്ങനെയുള്ള കളികളിൽ നമുക്ക് പങ്കാളിയാകാം.പരിസ്ഥിതിയെ അനുകൂലിച്ചായിരിക്കും നമ്മുടെ ആരോഗ്യം. വൃത്തിയുള്ള പരിസ്ഥിതി വളരെയധിക രോഗങ്ങളെ തടയും.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഉണ്ടെങ്കിൽ നമ്മുക്കീ രോഗത്തെ ഒരു പധിവരെ തടയാം. കൊറോണയെ പ്രതിരോധിക്കുവാൻ പല മാർഗങ്ങളുണ്ട്.പയോഗിച്ച് ഇടക്കിടെ കൈ കഴുകുക ,അനാവശ്യമായി പുറത്തു പോവുന്നത് ഒഴിവാക്കുക ,സർക്കാർ നിയമങ്ങൾ പാലിക്കുക ,അതിനെല്ലാമുപരിയായി ഈ രോഗത്തിന്റെ തീവ്രത മനസിലാക്കി അത് നമ്മുടെ സമൂഹത്തിനും നമുക്കും വരുത്തുന്ന പ്രഹരം മനസിലാക്കി സ്വയം ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിയുക. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ,സാനിറ്റൈസർ, സത്യവാങ്മൂലം എന്നിവ കരുതുക. തുടങ്ങി സമൂഹ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക.
എന്നാൽ സർക്കാർ നിയമങ്ങൾ ധിക്കരിക്കുന്നത് ഒരു ഫാഷനായി കാണുകയും ,എന്നെ ദൈവം നോക്കിക്കൊള്ളും എന്നചിന്തയുടെബലത്തിൽ പുറത്തിറങ്ങുകയും, എന്നെ വൈറസ് ബാധിക്കില്ല എന്നു പറഞ്ഞ് പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നവർ മനസിലാകുന്നില്ല അവർ സമൂഹത്തോട് കാട്ടുന്നത് ഒരു വൻ ചതിയാണെന്ന്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും അയാളിൽ നിന്ന് അടുത്ത യാളിലേക്കും അയാളിൽ നിന്ന് മറ്റൊരാളിലേക്കും ഒരു ചങ്ങല പോലെ ഈ രോഗം പടരും.ഒന്നാമൻ ഒരു പക്ഷേ വീട്ടിൽ ഇരുന്നെങ്കിൽ ഒരുപാട് പേർക്ക് ഈ രോഗം വരില്ലായിരുന്നു
ഈ കോവി‌ഡ് വളരുന്ന സാഹചര്യത്തിലും അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ പരക്കുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം തന്നെ യാണ് .പ്രാർഥനയിലൂടെ കൊറോണ മാറുമെന്നും ,ഇതിന്റെ പ്രതിവിധി ദൈവം ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് , ഈ രോഗം വരും എന്ന് പലവരും വർഷങ്ങൾക്കു മുന്നേ തന്നെ കണ്ടിട്ടുണ്ട് തുടങ്ങി പല ഉള്ളില്ലാത്ത വാചകങ്ങളാൽ പലരും പണവും പ്രശസ്തിയും സമ്പാദിക്കുന്നു. ഒപ്പം തന്നെ കൊറോണയെ മന്ത്രവാദത്താൽ നശിപ്പിക്കുന്നതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.പല ആളുകളും പണം സമ്പാദിക്കാൻ വ്യാജ ചികിത്സ നടത്തുന്നുമുണ്ട്.
ഈ കൊറോണ നമുക്ക് ഒട്ടനവധി കാര്യങ്ങൾ മനസിലാക്കിത്തന്നു . ആരാധനാലയങ്ങളിൽ പോയി പ്രാർഥിച്ച് സദാ സമയവും അന്ധവിശ്വാസവും മനസിൽ പേറി നടന്നാലും "വരാനുള്ളത് വഴിയിൽ തങ്ങില്ല " എന്ന പഴഞ്ചൊല്ലിനോട് സാമ്യപ്പെട്ടു കിടക്കുന്നു. ഒപ്പം തന്നെ മൈക്രോഗ്രീൻ പോലുള്ള പുത്തൻ കൃഷി രീതികൾ പരിചയപ്പെട്ടു. ഒരുപക്ഷേ വാഹനാപകടങ്ങളിൽ ജീവൻ പൊലിയേണ്ടവരിൽ പലരും ഇന്ന് വീട്ടിൽ കുടുംബത്തോടൊപ്പം സന്തോഷിച്ചിരിക്കുകയാണ്.
ഈ കൊറോണ നമുക്കു തന്നത് ഒരു മുന്നറിയിപ്പാണ്; പ്രകൃതിയെ, പ്രകൃതിസമ്പത്തിനെ, അതിന്റെ മക്കളായ ജീവജാലങ്ങളെ മനുഷ്യർ നശിപ്പിക്കരുത്, നശിപ്പിച്ചാൽ തനിക്കും പ്രതികരിക്കുവാനറിയാം എന്ന മുന്നറിയിപ്പാണ്. പ്രകൃതിയെന്ന തുലാസിൽ മൻഷ്യനും മറ്റു ജീവജാലങ്ങളും തുല്യമാണ്. തുലാസിന്റെ മറുവശത്തിരിക്കുന്നവയെ മനുഷ്യൻ കൊന്നൊടുക്കിയാൽ മനുഷ്യന്റെ സ്ഥാനത്തിന് വ്യത്യാസം വരും. മനുഷ്യൻ കൂടുതൽ തകർച്ചയിലേക്ക് പതിക്കും.പ്രകൃതിക്ക് ക്ഷതമേൽപ്പിക്കുന്നത് എന്തോ ആയിക്കൊള്ളട്ടെ, അവയ്ക്കെതിരെ പ്രതികരിക്കുവാൻ പ്രകൃതിക്കറിയാം എന്ന മുന്നറിയിപ്പാണിത്.

അനസിജ്.എം.എസ്.
6A ജി എച്ച് എസ് കരിപ്പൂര്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം