ജി.എച്ച്.എസ്. കാപ്പ്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്താനാണ് വിദ്യാലയങ്ങളിൽ ശാസ്ത്ര ക്ലബ് സംഘടിപ്പിക്കുന്നത്. ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഓരോ പ്രവർത്തനങ്ങളിലൂ ടെയും വിദ്യാർത്ഥികളുടെ ജിജ്ഞാസയും അറിവും വർധിപ്പിക്കാൻ കാരണമാകുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവത്ക്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകനെ കൺവീനറായി തിരഞ്ഞെടുക്കുന്നു. കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.