ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ചുപ്പൻ കുറുക്കൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചുപ്പൻ കുറുക്കൻ


സൂത്രക്കാരൻ ഉണ്ടൻ ഉണ്ടൻ മുയലിൻ്റെ ഇറച്ചി തിന്നാൻ തക്കം നോക്കി നടക്കുന്ന സൂത്രക്കാരനാണ് ചിപ്പൻ കുറുക്കൻ എവിടെ വെച്ച് കണ്ടാലും ചുപ്പൻ അവനെ ഓടിക്കും. നല്ല ഓട്ടക്കാരനായതു കൊണ്ടു മാത്രം ഉണ്ടൻ രക്ഷപ്പെടും.

അങ്ങനെ ഒരു ദിവസം മലഞ്ചെരുവിൽ നിന്ന് മധുരപ്പുല്ല് തിന്നുവരുകയായിരുന്നു ഉണ്ടൻ. അപ്പോൾ അതാ മുന്നിൽ നിൽക്കുന്നു ദുഷ്ടൻ ചുപ്പൻ. ഇന്ന് ഞാൻ നിൻ്റെ കഥ കഴിക്കും ചുപ്പൻ ഉണ്ടൻ്റെ പിന്നാലെ വച്ചു പിടിച്ചു.അയ്യോ രക്ഷിക്കണേ നിലവിളിച്ചു കൊണ്ട് കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. പിന്നാലെ ചുപ്പനും. പക്ഷേ ഭാഗ്യത്തിന് ഉണ്ടെന് കുറ്റിക്കാട്ടിൽ നിന്നും ഒരു കടുവയുടെ മുഖം മൂടി കിട്ടി. ചാടി വന്ന ചുപ്പനു നേരേ അവനതു നീട്ടി എന്നിട്ട് ഗർജിച്ചു. പേടിച്ചു പോയ ചുപ്പൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

Nivedya Raj
5 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ