ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ വായനാലോകം

Schoolwiki സംരംഭത്തിൽ നിന്ന്
വായനാലോകം

പണ്ടു പണ്ട് ഒരു നാട്ടിൽ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു അവർ രണ്ടു പേരും മടിയൻമ്മാർ ആയിരുന്നു.അവർക്ക് ഒന്നിനോടും താൽപര്യമുണ്ടായിരുന്നില്ല. രാജാവ് തന്റെ പ്രിയപ്പെട്ട മന്ത്രിയോട് പറഞ്ഞു. എന്റെ കാലശേഷം ഈ രാജ്യം നോകേണ്ടത് അവർ ആണ്. എന്റെ മക്കളിങ്ങനെ മടിയൻന്മാരായാൽ എന്തു ചെയ്യും? ഓ ഇതിനാണോ ഇത്ര വിഷമിക്കുന്നത്. മന്ത്രി പറഞ്ഞു. എന്റെ അറിവിൽ ഒരു സന്യാസി ഉണ്ട്. അദ്ദേഹം എതു മടിയൻമ്മാരെയും നല്ലവരാക്കി മാറ്റും.മന്ത്രി പറഞ്ഞു. എന്നാൽ ശരി തന്റെ ഇഷ്ടം പോലെ .രാജാവ് പറഞ്ഞു .രാജാവ് അപ്പോൾ തന്നെ തന്റെ മക്കളോട് കാര്യം പറഞ്ഞു. അടുത്ത ദിവസം തന്നെ സന്യാസിയുടെ അടുത്തക്ക് പോകാൻ ആവശ്യപ്പെട്ടു .അടുത്ത ദിവസം മക്കൾ രണ്ടു പേരും സന്യാസിയുടെ അടുത്തേക്ക് പോയി. സന്യാസി അപ്പോൾ പുറത്തേക്ക് വന്നു ഓ! നിങ്ങളോ? വരൂ സന്യാസി പറഞ്ഞു നിങ്ങൾ ഭയങ്കര മടിയൻമാരാണല്ലേ? രാജകുമാരന്മാർ ഒന്നു പറഞ്ഞില്ല. പീന്നിട് സന്യാസി അവരെ ഒരു മുറിയിലേക്ക് കെണ്ടു പോയി ആ മുറിയിൽ നിറയെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. സന്യാസി അവർക്ക് രണ്ടു പേർക്കും ഒരോ പുസ്തകo വീതം കൊടുത്തു. അവർ അത് വായിച്ചു .വീണ്ടും വേറേ പുസ്തകങ്ങൾ വായിക്കണം എന്നു തോന്നി അങ്ങനെ അവർ കുറെ പുസ്തകങ്ങൾ വായിച്ചു.അങ്ങനെ അവരുടെ ചിന്തകളും പ്രവർത്തികളും മാറി അവർ നല്ല മനുഷ്യരായി. ......... കൂട്ടുകാരെ ഈ കഥയിൽ നിന്ന് എന്തു മനസ്സിലാക്കാം പുസ്തകങ്ങൾ വായിച്ചാൽ അറിവുകൾ കൂടും ഒരു പുസ്തകത്താളിൽ ഒരായിരം അറിവുകൾ നിറഞ്ഞു നിൽക്കുന്നു ഈ അവധിക്കാലത്ത് നിങ്ങൾ പുസ്തകങ്ങൾ വായിക്കുമല്ലോ?-------------- എന്ന് നിങ്ങളുടെ കൂട്ടുകാരി


ശ്രവ്യ പി കെ
7 എ ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം