ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക്പദ്ധതിയുടെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ആണ് ലിറ്റിൽ കൈറ്റ്സ്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്ലിറ്റിൽ കൈറ്റ്സ്. തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല സജീവ് ആർ, സ്‍മിത എസ് എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ഫീൽഡ് വിസിറ്റ‍ുകൾ, ക്യാമ്പുകൾ എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുന്നു. അനിമേഷൻ,മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകുന്നു.

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം 2018 ൽ സ്കൂളിൽ ആരംഭിച്ചു (LK/2018/39259). 2019 സബ്ജില്ലാതല ക്യാമ്പിൽ ആറു കുട്ടികളും ജില്ലാതല ക്യാമ്പിൽ ഒര‍ു കുട്ടിയും പങ്കെടുത്തു. 2020- 22 ബാച്ചിൽ 20 കുട്ടികളും 2020-23 ബാച്ചിൽ 20 കുട്ടികളും അംഗങ്ങളായി തുടരുന്നു.

മുഖ്യപ്രവർത്തനങ്ങൾ-2021-22

ഏകദിന ക്യാമ്പ്

2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനി എസ് നിർവഹിച്ചു. 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയ്ക്കുള്ള പരിശീലനമാണ് ക്യാമ്പിൽ നൽകിയത്.

39259 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 39259
യൂണിറ്റ് നമ്പർ LK/2018/39259
ബാച്ച് {{{ബാച്ച്}}}
അംഗങ്ങളുടെ എണ്ണം 20
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
റവന്യൂ ജില്ല കൊല്ലം
ഉപജില്ല കൊട്ടാരക്കര
ലീഡർ അർഷദ് എസ് എച്ച്
ഡെപ്യൂട്ടി ലീഡർ ആസിയ ഷെഹീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സജീവ് ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സ്‍മിത എസ്
29/ 04/ 2023 ന് 39259
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ 2019