ജി.എച്ച്.എസ്. നെച്ചുള്ളി/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ രോഗപ്രതിരോധം

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്നൊരു പഴമൊഴിയുണ്ട്. പഴമൊഴി പോലെ നമ്മുടെ പൂർവികർ രോഗംവരാതെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ജീവിതശൈലിയിൽ മനുഷ്യന് വന്ന മാറ്റങ്ങളോടെ ഇപ്പോൾ ഓരോ മനുഷ്യനും രോഗം എന്നത് ഒരു നിത്യ സുഹൃത്തായി മാറി കഴിഞ്ഞു.
   ചില രോഗങ്ങൾക്ക് ആശുപത്രിയെയും ഡോക്ടർമാരെയും ആശ്രയിക്കണം. എന്നാൽ എന്ത് നിസ്സാര രോഗം വന്നാലും അമിതമായി മരുന്ന് കഴിച്ച് രോഗം മാറും എന്ന ചിന്ത സമൂഹത്തിൽ നിലനിൽക്കുന്നു. ശുചിത്വം പാലിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗത്തെ ചെറുക്കാം.
  ഇന്ന് ലോകത്ത് നാശംവിതച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ഇതിന്റെ ഉറവിടം ആയി കണക്കാക്കുന്നത് ചൈനയിലെ വുഹാനെന്ന മാർക്കറ്റാണ്. വന്യ ജീവികളെയാണ് ഈ മാർക്കറ്റിൽ വിൽക്കുന്നത്. വവ്വാൽ, ഈനാംപേച്ചി, പാമ്പ്,, പട്ടി......... തുടങ്ങിയ ജീവികൾ. ഈ ജീവികളെ ലഭിക്കാൻ പരിസ്ഥിതിയെ ധാരാളമായി ചൂഷണം ചെയ്തു. ഇതിന്റെ ഫലമായി പ്രകൃതി മനുഷ്യന് നൽകിയ ആദ്യ മുന്നറിയിപ്പാണ് 2002ലെ സാർസ് കൊറോണ വൈറസ്. അന്ന് ഈ മാർക്കറ്റ് പ്രവർത്തനരഹിതമായി എങ്കിലും വീണ്ടും കൂടുതൽ നിയന്ത്രണാതീതമായി ഈ മാർക്കറ്റ് വളർന്നു. പിന്നീട് പ്രകൃതി നൽകിയ മറ്റൊരു മുന്നറിയിപ്പായിരുന്നു *നോവൽ* *കൊറോണ* *വൈറസ്* ഈ വൈറസിന് ശാസ്ത്രലോകം ഇട്ട പേര് *COVID-19*. അതായത് *കൊറോണ വൈറസ് ഡിസീസ് 2019.* ഡിസംബർ 31നാണ് ഈ വൈറസ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഈനാംപേച്ചി ആണ് ഈ രോഗത്തിന്റെ ഉറവിടം എന്ന് കണക്കാക്കുന്നു. തുടർന്ന് ഇന്ന് ലോകത്തെ മുഴുവൻ നിശ്ചലമാക്കി വൈറസ് കനത്ത നാശം വിതയ്ക്കുന്നു.
      എന്ത് രോഗവും വരാതിരിക്കാൻ ഏറ്റവും അത്യാവശ്യം ശുചിത്വമാണ്. കൊറോണ വൈറസ് പടരാതിരിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചത് ശുചിത്വമാണ്. അതായത് കൈകൾ ഇടയ്ക്കിടെ കഴുകുക, മുഖത്ത് അനാവശ്യമായി തൊടാതെ ഇരിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഏത് രോഗവും എത്ര വിനാശകാരി ആയിരുന്നാലും അതിനെ ഒരു പരിധിവരെ ചെറുക്കാൻ വ്യക്തിശുചിത്വം പരിസര ശുചിത്വം പാലിക്കണം.
     രോഗപ്രതിരോധം ഓരോ മനുഷ്യനെയും ശരീരത്തിൽ ഉള്ളതാണ്. എന്നാൽ അമിതമായി ഉപയോഗിക്കുന്ന മരുന്നുകൾ മറ്റു വിഷ വസ്തുക്കൾ എന്നിവ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. തുടർന്ന് ഒട്ടനേകം രോഗങ്ങൾ ശരീരത്തിലെത്തുന്നു. ശുചിത്വത്തിലൂടെയും നല്ല ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം.
    കൊറോണ വൈറസ് നേക്കാൾ ലോകത്തെ ഞെട്ടിച്ച ഒരു രോഗമായിരുന്നു *സ്പാനിഷ് ഫ്ലൂ*. കോടിക്കണക്കിന് ജനങ്ങളാണ് അന്ന് മരിച്ചുവീണത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും *പ്ലേഗ്* എന്ന അസുഖവും മഹാമാരി ആയിരുന്നു. ശുചിത്വമില്ലായ്മ യാണ് ഈ രോഗങ്ങൾക്കും കാരണം. കോളറ, ഡെങ്കിപ്പനി തുടങ്ങി ഒട്ടനവധി രോഗങ്ങളും ശുചിത്വം ഇല്ലായ്മ കാരണം മനുഷ്യനെ പിടിച്ചുലക്കുന്നു.
   പരിസ്ഥിതി ശുചിത്വത്തോടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. അതിലൂടെ എബോള, എയ്ഡ്സ്, നിപ്പാ, കൊറോണ തുടങ്ങിയ രോഗങ്ങളെ അതിജീവിക്കാം. വ്യക്തി ശുചിത്വത്തിൽ ഏറ്റവും നല്ല ആചാരം ഉള്ള നമ്മുടെ പൂർവികരുടെ ആയിരുന്നു. കാരണം പുറത്തുപോയ വരുമ്പോൾ ഒരാചാരം എന്നപോലെ കാലുകൾ കഴുകുന്നതും ആളുകളെ കാണുമ്പോൾ നമസ്കാരം പറയുന്നതും ഇന്നത്തെ സമൂഹത്തിന് മാതൃകയാണ്. അതുകൊണ്ടുതന്നെ അവർക്ക് രോഗപ്രതിരോധശേഷിയും കൂടുതലായിരുന്നു. രോഗത്തിന് വ്യാപന ശേഷി കുറവായിരുന്നു. എന്നാൽ ഇന്ന് സമൂഹത്തിന്റെ ഗതി നേരെ മറിച്ചാണ്. ശുചിത്വ ത്തിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം

ഷഹല ജാസ്മിൻ
10 ജി.എച്ച്.എസ്.നെച്ചുള്ളി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം